കോട്ടയ്ക്കല്‍ ഇരട്ടക്കൊലപാതക കേസ് : 10 പേര്‍ക്ക് ജീവപര്യന്തം

കോട്ടയ്ക്കല്‍: മലപ്പുറം കോട്ടയ്ക്കല്‍ ആലിക്കല്‍ ജുമാമസ്ജിദില്‍ നടന്ന ഇരട്ടക്കൊലപാതക കേസില്‍ 10 പേര്‍ക്ക് ജീവപര്യന്തം . മഞ്ചേരി രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2008 ഓഗസ്റ്റ് 29നാണ് കേസിനാസ്പദമായ സംഭവം. ആലിക്കല്‍ സ്വദേശികളും സഹോദരങ്ങളുമായ അബ്ദു, അബൂബക്കര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഭാരവാഹി തിരഞ്ഞെടപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിഹലസസൗലേയ്ക്ക് നയിച്ചത്.

പള്ളിക്കമ്മിറ്റി മെംബര്‍മാരുടെ അനുവാദമില്ലാതെ മഹല്ല് ഖാസിയെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കേസില്‍ 11 പ്രതികള്‍ കുറ്റക്കാരാണെന്ന് മഞ്ചേരി കോടതി കണ്ടെത്തിയിരുന്നു. ഏഴാം പ്രതി അമേരിയില്‍ മുഹമ്മദ് ഹാജി വിചാരണാ കാലയളവില്‍ മരിച്ചു. ആലിക്കല്‍ ജുമാമസ്ജിദിലുണ്ടായ സംഘര്‍ഷത്തിനിടെ പള്ളിക്കകത്ത് മാരകായുധങ്ങളുമായി എത്തിയ സംഘം നടത്തിയ അക്രമത്തിലാണ് അബ്ദുവും അബൂബക്കറും കൊല്ലപെട്ടത്. അക്രമത്തില്‍ 13 പേര്‍ക്ക് പരിക്കും പറ്റി.അമരിയില്‍ അബു സുഫ്യാന്‍ (57), പള്ളിപ്രം യൂസഫ് ഹാജി (60), പള്ളിപ്രം മുഹമ്മദ് നവാസ് (36), പള്ളിപ്രം ഇബ്രാഹിംകുട്ടി (44), പള്ളിപ്രം മുജീബ് റഹ്മാന്‍ (35), തയ്യില്‍ സെയ്ദലവി (67), പള്ളിപ്രം അബ്ദുഹാജി (60), തയ്യില്‍ മൊയ്തീന്‍കുട്ടി (65), പള്ളിപ്രം അബ്ദുല്‍ റഷീദ് (46), അമരിയില്‍ ബീരാന്‍ (70) എന്നിവരാണ് ശിക്ഷിക്കപെട്ടവര്‍.

പള്ളിക്കകത്തുണ്ടായ കൊലപാതകങ്ങളായതിനാല്‍ കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ അന്ന് നിയമിച്ചിരുന്നു. പ്രതികള്‍ക്കെതിരെ കൊലപാതകം, കൊലപാതക ശ്രമം, ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ഈ വകുപ്പുകളിലൊക്കെ പ്രതികള്‍ കുറ്റക്കാരാണെന്നാണ് മഞ്ചേരി രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *