നരേന്ദ്രഭായിയെ പോലെയല്ല, താനൊരു മനുഷ്യനാണെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ട്വിറ്ററില്‍ തനിക്കു പറ്റിയ അമളിയെ കളിയാക്കിയ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ശക്തമായ മറുപടിയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സുഹൃത്തുക്കളെ, നരേന്ദ്രമോദിയെ പോലെയല്ല, താനൊരു മനുഷ്യനാണെന്നായിരുന്നു രാഹുലിന്റെ മറുപടി ട്വീറ്റ്. ” ബി.ജെ.പി സൃഹൃത്തുക്കളെ. ഞാന്‍ നരേന്ദ്രഭായിയെ പോലെയല്ല, മനുഷ്യനാണ്. ജീവിതത്തിനെ കൂടുതല്‍ രസകരമാക്കുന്നത് നമുക്ക് പറ്റുന്ന ചെറിയ അമളികളാണ്. തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദിയുണ്ട്. അത് തുടര്‍ന്നും ചെയ്യുക. തെറ്റു ചൂണ്ടികാണിക്കുന്നത് തന്റെ വ്യക്തിത്വം മെച്ചപ്പെടുത്തുന്നതിന് സഹായകമാണ്”ഫ രാഹുല്‍ ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസിന്റെ  ‘ഒരു ദിവസം ഒരു ചോദ്യം’ എന്ന സോഷ്യല്‍ മീഡിയ പ്രചരണപാരിപാടിയുടെ ഭാഗമായി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചോദ്യത്തിനൊപ്പം കൊടുത്ത വിലവിവരപട്ടികയാണ് അബദ്ധമായത്.

2014 മുതല്‍ തുടര്‍ച്ചയായ മൂന്നുവര്‍ഷം ഗുജറാത്തില്‍ ഭക്ഷ്യസാധനങ്ങള്‍ക്കും പാചക വാതകത്തിനും ഇന്ധനത്തിനുമുണ്ടായ വിലവര്‍ധനവായിരുന്നു രാഹുലിന്റെ വിഷയം. ഗുജറാത്തില്‍ സമ്ബര്‍ക്കുവേണ്ടിയാണോ ബി.ജെ.പി സര്‍ക്കാര്‍ എന്നായിരുന്നു ചോദ്യം. എന്നാല്‍ ചോദ്യത്തിനൊപ്പം നല്‍കിയ പട്ടികയില്‍ വിലകയറ്റത്തിന്റെ ശതമാനം കാണിച്ചത് തെറ്റായിരുന്നു. ശതമാനം കണക്കാക്കുക100 ശതമാനത്തിലായിരിക്കെ രാഹുലിന്റെ പട്ടികയില്‍ 179 ശതമാനം,177 ശതമാനം എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ ട്വീറ്റുകളും റീട്വീറ്റുകളുമായി രാഹുലിനെ പരിഹസിക്കുകയായിരുന്നു. ട്വീറ്റ് പിന്‍വലിച്ച് ശരിയായ ചോദ്യം പോസ്റ്റ് ചെയ്ത ശേഷമാണ് ബി.ജെ.പിക്കാര്‍ക്കുള്ള മറുപടിയുമായി രാഹുല്‍ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *