പടയൊരുക്കസമാപനം: രാഹുല്‍ നാളെ കേരളത്തില്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച യുഡിഎഫിന്റെ പടയൊരുക്കത്തിന്റെ സമാപന സമ്മേളനത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. നാളെയെത്തുന്ന രാഹുല്‍ ഗാന്ധി ഓഖി ദുരന്ത പ്രദേശങ്ങളായ പൂന്തുറയും വിഴിഞ്ഞവും സന്ദര്‍ശിക്കും.

വ്യാഴാഴ്ച രാവിലെ പതിനൊന്നിന് തിരുവനന്തപുരത്ത് വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ആദ്യം സന്ദര്‍ശിക്കുന്നത് പൂന്തുറയിലായിരിക്കും. തുടര്‍ന്ന് വിഴിഞ്ഞം തീരം സന്ദര്‍ശിക്കും. വൈകീട്ട് മൂന്നിന് പൊലീസ് ഗ്രൗണ്ടില്‍ മുന്‍മന്ത്രി ബേബി ജോണ്‍ ജന്മശതാബദി ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ച് മണിക്കാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില് പടയൊരുക്കത്തിന്റെ സമാപനം. സമ്മേളനത്തില്‍ കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ അധ്യക്ഷത വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *