ബ്ലാസ്റ്റേഴ്‌സ്ബംഗളൂരു എഫ്‌സി മല്‍സരം മാറ്റിവയ്ക്കില്ല

കൊച്ചി: ഡിസംബര്‍ 31നു നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു എഫ്‌സി ഐഎസ്എല്‍ മല്‍സരം മാറ്റിവയ്ക്കില്ല. ഐഎസ്എല്‍ അധികൃതര്‍ ഇക്കാര്യം പോലീസിനെ അറിയിച്ചു. പുതുവത്സരദിനത്തില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി മത്സരം മാറ്റി വെക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു.

പുതുവര്‍ഷമായതിനാല്‍ കൂടുതല്‍ സേനയെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിക്കേണ്ടി വരുമെന്നും അതിനാല്‍ മല്‍സരം നടക്കുന്ന സ്റ്റേഡിയത്തിനുള്ളില്‍ ആവശ്യത്തിനു പോലീസിനെ നിയോഗിക്കാന്‍ സാധിക്കില്ലെന്നും അറിയിച്ചുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനോട് പോലീസ് ഇക്കാര്യമാവശ്യപ്പെട്ടിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *