കൊച്ചി: ചാലക്കുടിയിലെ വസ്തുബ്രോക്കര്‍ രാജീവിന്റെ കൊലപാതകക്കേസിലെ ഏഴാം പ്രതി അഡ്വ. സി.പി. ഉദയഭാനുവിന് ഹൈക്കോടതിയുടെ ജാമ്യം. ഉദയഭാനുവിനു പുറമേ കേസിലെ അഞ്ച്, ആറു പ്രതികളായ ചക്കര ജോണി, രഞ്ജിത് എന്നിവര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു.
നേരത്തെ ഉദയഭാനുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഉദയഭാനുവിന് ജാമ്യം നല്‍കിയാല്‍ കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്ന പൊലീസിന്റെ വാദം കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചത്. ജോണി, രഞ്ജിത് എന്നിവരുടെയും ജാമ്യാപേക്ഷകളും ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. പ്രതികള്‍ ജാമ്യത്തിലിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യത ഉണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ നിരസിച്ചത്.
