ഗോവയില്‍ ആധാറില്ലെങ്കില്‍ സെക്സ് ഇല്ല

പനാജി: ഗോവയിലേക്ക് അടിച്ചു പൊളിക്കാന്‍ പോകുന്നവര്‍ കൈയില്‍ ഇനി ആധാര്‍ കാര്‍ഡ് കൂടി കരുതുന്നത് നല്ലതായിരിക്കും. സുഖം ലഭിക്കണമെങ്കില്‍ ആധാര്‍ വേണമെന്ന് സാരം. ഈ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളല്ല. മറിച്ച്, പണം നല്‍കിയാല്‍ കാള്‍ ഗേള്‍കളെ തരപ്പെടുത്തുന്ന ബ്രോക്കര്‍മാരാണ്.ബാങ്കുകളും മൊബൈല്‍ കമ്ബനികളും ആധാര്‍ കാര്‍ഡും അതിന്റെ പകര്‍പ്പുകളും ആവശ്യപ്പെടുന്നത് സാധാരണയാണ്.

എന്നാല്‍ ഗോവയിലെ പനാജിയില്‍ സുഹൃത്തിന്റെ ബാച്ചിലര്‍ പാര്‍ട്ടി ആഘോഷത്തിനെത്തിയ ഡല്‍ഹിയില്‍നിന്നുള്ള അഞ്ചംഗ പുരുഷസംഘത്തോടാണ് ലൈംഗികത്തൊഴിലാളികളുടെ ഇടനിലക്കാര്‍ ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ടത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വടക്കന്‍ ഗോവാതീരത്തെ ഹോട്ടല്‍ ബുക്ക് ചെയ്ത ശേഷം അഞ്ച് സ്ത്രീകളെ ആവശ്യപ്പെട്ട് ഇവര്‍ ഇടനിലക്കാരില്‍ ഒരാളെ വിളിച്ചു. തുടര്‍ന്ന് ഇയാള്‍ അഞ്ചുപേരുടെയും മൊബൈല്‍ നമ്ബറുകള്‍ ശരിയാണോ എന്ന് പരിശോധിക്കുകയും ഇവര്‍ ഡല്‍ഹിയില്‍നിന്നാണ് എന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് അഞ്ചുപേരോടും ആധാറിന്റെ ഫോട്ടോ എടുത്ത് വാട്ട്‌സ് ആപ്പിലൂടെ അയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഹോട്ടല്‍ മുറിയുടെ താക്കോലിന്റെ ചിത്രവും അയക്കാന്‍ ആവശ്യപ്പെട്ടുവെന്ന് യുവാക്കള്‍ പറയുന്നു.

ഗോവയില്‍ ലൈംഗികവ്യാപാരം ഇല്ലാതാക്കാനുള്ള ശക്തമായ നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്. അതിനാല്‍ പോലീസിന്റെ പിടിയില്‍ അകപ്പെടാതിരിക്കാനാണ് ഇടനിലക്കാര്‍ ആധാറിന്റെ പകര്‍പ്പ് ആവശ്യപ്പെടുന്നതെന്നാണ് വിവരം. വിളിക്കുന്നത് പോലീസ് അല്ലെന്ന് ഉറപ്പുവരുത്താന്‍ ഇത് ഇടനിലക്കാരെ സഹായിക്കുകയും ചെയ്യും. പലപ്പോഴും സ്ത്രീകളെ ആവശ്യപ്പെട്ടു വരുന്ന വിനോദസഞ്ചാരികളെ ഇടനിലക്കാര്‍ കബളിപ്പിക്കാറുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *