കൊച്ചി. സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയതിന് മുഖ്യമന്ത്രി പിണറായി വിജയന് ഹൈക്കോടതിയുടെ വിമര്‍ശനം. സോളര്‍ ജുഡ ീഷ്യല്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ തുടര്‍ നടപടിയും ചോദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കമ്മിഷന്‍
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയത് അനുചിതമായെന്ന് കോടതി നിരീക്ഷിച്ചത്.
ഈ സംഭവത്തില്‍ വിചാരണയ്ക്ക് മുന്‍പ് എങ്ങനെ നിഗമനങ്ങളില്‍ എത്താനാകുമെന്നും ഹൈക്കോടതി ചോദിച്ചു. വ്യക്തിയുടെ പ്രതിച്ഛായ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവു കൂടിയായ കപില്‍ സിബലാണ് മുഖ്യമന്ത്രിക്കായി ഹൈക്കോടതിയില്‍ ഹാജരായത്. ഹര്‍ജിക്കാരന്റെ മൗലികാവകാശങ്ങള്‍ സംരകഷിേ ക്കണ്ടതുണ്ടെന്ന് കപില്‍ സിബല്‍ വാദമധ്യേ ചൂണ്ടിക്കാട്ടി. കമ്മിഷന്‍ മുഖ്യ തെളിവായി പരിഗണിച്ചിട്ടുള്ള സരിതയുടെ കത്തിലുള്ളത് ആരോപണങ്ങള്‍ മാത്രമാണ്.
ഈ കത്ത് ചര്‍ച്ച ചെയ്യരുത്. സംസ്ഥാന സര്‍ക്കാരിന് ആനോട്ടിസ് അയയ്ക്കണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ഉച്ചകഴിഞ്ഞ് ഹര്‍ജി വീണ്ടും പരിഗണിക്കും. സരിതയുടെ കത്തും അതിന്റെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ നടത്തിയ പ്രതികൂല പരാമര്‍ശങ്ങളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉമ്മന്‍ ചാണ്ടി ഹൈക്കോടതിയെ സമീപ ിച്ചത്. ഹര്‍ജി കോടതിയിലെത്തിയപ്പോള്‍ കേസ് പരിഗണിക്കുന്നതില്‍നിന്നു ജഡ്ജി പിന്മാറിയതിനാല്‍ പുതിയ ബെഞ്ചാണ് ഹര്‍ജി പരിഗണിന്നത്. കേസില്‍ ബിജെപി നേതാവ് കെ.സുരേന്ദ്രനും കക്ഷി ചേര്‍ന്നിട്ടുണ്ട്.
