കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഭാര്യയ്ക്കും അമ്മയ്ക്കും പാക്കിസ്ഥാന്റെ വിസ

 വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു പാക്കിസ്ഥാനിലെ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്‍ ജാദവിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും പാകിസ്താന്‍ വിസ അനുവദിച്ചു. മാനുഷിക പരിഗണന കണക്കിലെടുത്താണ് വിസ അനുവദിച്ചതെന്നു പാകിസ്താന്‍ വ്യക്തമാക്കി. മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് ഫൈസലാണ് ഇക്കാര്യം അറിയിച്ചത്.

ഡിസംബര്‍ 25 ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ പാകിസ്താനില്‍ വച്ച് ഇരുവര്‍ക്കും ജാദവിനെ കാണാനാണ് അനുമതി.

തീവ്രവാദ ബന്ധം ആരോപിച്ചാണ് കുല്‍ഭൂഷന്‍ ജാദവിനെ പാകിസ്താന്‍ പിടികൂടിയത്. ഇദ്ദേഹം ബലൂചിസ്താനിലെയും കറാച്ചിയിലെയും ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി പാകിസ്താന്‍ ആരോപിക്കുന്നു.

ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ ‘റോ’യാണ് അദ്ദേഹത്തെ പാകിസ്താനിലേക്ക് അയച്ചതെന്നും ആരോപിച്ചാണ് ഇക്കഴിഞ്ഞ ഏപ്രിലില്‍ ജാദവിനെ സൈനിക കോടതി വധശിക്ഷയ്ക്കു വിധിച്ചത്.ഇതിനെതിരെ ഇന്ത്യ അപ്പീല്‍ സമര്‍പ്പിക്കുകയും അപേക്ഷ സ്വീകരിച്ച രാജ്യാന്തര കോടതി വധശിക്ഷ സ്റ്റേ ചെയ്യുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *