ഗ്വാളിയോര്‍: ഗ്വാളിയോറിലെ മുന്‍സിപ്പല്‍ മൃഗശാലയില്‍ 1300 പശുക്കള്‍ പരിപാലനം ലഭിക്കാതെ ചത്തു. കൂടുതല്‍ പരിപാലനത്തിനായി പശുക്കളെ ജനങ്ങള്‍ ഏല്‍പ്പിക്കാനായി കൊണ്ടുവരുന്ന ഗവണ്‍മെന്റ് പശുപരിപാലന കേന്ദ്രമാണിത്. പരിചരിക്കാനും പശുക്കളെ ചികിത്സിക്കാതെയുമാണ് ഇത്രയും പശുക്കള്‍ ചത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
2500 പശുക്കളെ മാത്രം പ്രവേശിപ്പിക്കാവുന്ന ഗോശാലയില്‍ 6000 പശുക്കളെയാണ് കുത്തിനിറച്ചിരിക്കുന്നത്. എന്നാല്‍ ഗോസംരക്ഷണം എന്ന പേരില്‍ അഴിഞ്ഞാടുന്ന സാമൂഹ്യ ദ്രോഹികളേയും അവരെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാറിന്റേയും നാട്ടില്‍നിന്നാണ് ഈ വാര്‍ത്തയും വരുന്നത് എന്നതാണ് കൗതുകം.
ഗോശാലയില്‍ ദിവസേന 10 മുതല്‍ 18 വരെ പശുക്കള്‍ എത്തുന്നുണ്ട്. എന്നാല്‍ ഇവയ്ക്ക് ആവശ്യമായ പരിചരണമോ സുരക്ഷയോ ഒരുക്കാന്‍ അധികൃതര്‍ തയാറല്ല. എത്തുന്ന പശുക്കളില്‍ 10 എണ്ണമെങ്കിലും കുറഞ്ഞത് എന്ന രീതിയില്‍ ചത്തുപോകുന്നു. ഇക്കാര്യങ്ങള്‍ നേരത്തെ തന്നെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും അതൊന്നും സര്‍ക്കാറിന്റെ ശ്രദ്ധ ഇവിടേക്ക് കൊണ്ടുവരാന്‍പോന്നതായിരുന്നില്ല.
