ഭൂമി ഇടപാട്: സിറോ മലബാര്‍ സഭ വൈദിക സമ്മേളനം നാളെ

കൊച്ചി: സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് വിവാദമായിരിക്കെ നാളെ വൈദിക സമ്മേളനം ചേരും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ആര്‍ച്ച് ബിഷപ്പ് ഹൗസിലാണ് യോഗം. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി യോഗത്തില്‍ പങ്കെടുക്കും. സഭയിലെ തിരഞ്ഞെടുക്കപ്പെട്ട 60 വൈദികരാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. ഇതോടൊപ്പം മാര്‍പ്പാപ്പയ്ക്കുള്ള വൈദികരുടെ പരാതിയും നാളെ അയയ്ക്കും.

എറണാകുളം നഗരത്തില്‍ കണ്ണായ സ്ഥലങ്ങളിലുള്ള കോടികള്‍ വില മതിക്കുന്ന ഭൂമിയാണ് നിസാര വിലയ്ക്ക് വിറ്റതാണ് വിവാദമായത്.

കാക്കനാട്ടെ സ്ഥാപനമാണ് സ്ഥലങ്ങള്‍ വാങ്ങിയത്. സാജു വര്‍ഗീസ് കുന്നേല്‍ എന്നയാളെ ഇടനിലക്കാരനാക്കി 36 പേര്‍ക്കാണ് ഭൂമി കൈമാറിയത്. 2016 സെപ്തംബര്‍ ഒന്നിനും അഞ്ചിനുമായി പത്ത് പേര്‍ക്കും 2017 ജനുവരി മുതല്‍ ആഗസ്റ്റ് 16വരെ മറ്റ് 25 പേര്‍ക്ക് കൂടി ഭൂമി പതിച്ചു നല്‍കുകയായിരുന്നു. ഭൂമി കൈമാറ്റ രേഖയിലെല്ലാം ഓപ്പിട്ടിരിക്കുന്നത് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ്.

Leave a Reply

Your email address will not be published. Required fields are marked *