പത്താം ക്ലാസ് പോലും പാസാകണ്ട, അധ്യാപകരാകാം

ചണ്ഡീഗഡ്: പത്താം ക്ലാസ്സ് പരീക്ഷയില്‍ തോറ്റാലും വിഷമിക്കണ്ട. അധ്യാപകരായി ജോലിയില്‍ പ്രവേശിക്കാം. സംഭവം വെറും തമാശയല്ല. പഞ്ചാബിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യത അന്വേഷിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

പരീക്ഷയില്‍ മക്കള്‍ക്ക് കുറവ് മാര്‍ക്ക് ലഭിച്ചതിനാല്‍ സ്‌കൂളിന്റെ നിലവാരമറിയാന്‍ വിവരാവകാശനിയമം പ്രകാരം മാതാപിതാക്കള്‍ക്ക് നല്‍കിയ അപേക്ഷയ്ക്ക് കിട്ടിയ മറുപടിയിലാണ് ഈ വിവരങ്ങള്‍. കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകരില്‍ ഭൂരിഭാഗവും പത്താം തരം പോലും വിജയിക്കാത്തവരാണെന്ന് രേഖകള്‍ പറയുന്നു. കണക്കുകള്‍ പ്രകാരം പഞ്ചാബിലെ വിവിധ സ്‌കൂളുകളിലായി മുന്നൂറിലധികം അനര്‍ഹരാണ് അധ്യാപകരായി ജോലി ചെയ്യുന്നത്.

പത്താം ക്ലാസ് പരീക്ഷയില്‍ ഒന്നോ രണ്ടോ വിഷയത്തിന് തോറ്റവരാണ് അധ്യാപകരില്‍ ഏറെയും. ഇംഗ്ലീഷില്‍ 100 ല്‍ 1 മാര്‍ക്ക് വരെ നേടിയവരുണ്ടെന്ന്് കണക്കുകള്‍ സൂചിപ്പിക്കുന്നു. കണക്കില്‍ 10ല്‍ താഴെ മാര്‍ക്ക് നേടിയ അധ്യാപകരാണ് വിദ്യാര്‍ഥികള്‍ക്ക് കണക്ക് പഠിപ്പിക്കുന്നതെന്നത് വിചിത്രമായ കാര്യം. ആര്‍ടിഐ സമര്‍പ്പിച്ചതോടെയാണ് അധ്യാപകരുടെ കള്ളത്തരം വെളിച്ചത്തായത്. സര്‍ട്ടിഫിക്കറ്റുകളില്‍ കൃത്രിമത്വം കാണിച്ചതാണോ എന്ന വിഷയത്തിലും തുടരന്വേഷണം നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *