നേരെ നില്‍ക്കാന്‍ ശേഷിയില്ലാത്ത അവസ്ഥയില്‍ നിന്നും അതീവ സുന്ദരിയായ ഫിറ്റ്‌നസ് ട്രെയിനറിലേക്ക്

വേരിനിടയിലൂടെ വലിച്ച രൂപം എന്നായിരുന്നു റഷ്യന്‍ സ്വദേശിയായ വേരാ ഷൂള്‍സിനെ കണ്ടവരെല്ലാം അഭിപ്രായപ്പെട്ടിരുന്നത്. മെലിഞ്ഞ് ഒട്ടി, കാഴ്ച്ചയില്‍ ഒട്ടും ഊര്‍ജസ്വലതയില്ലത്ത പെണ്‍കുട്ടി. എന്നാല്‍ നാലു വര്‍ഷം കൊണ്ട് പരിഹസിച്ചവരുടെ വായടപ്പിച്ചിരിക്കുകയാണ് ഈ മിടുക്കി. വണ്ണം കൂടി പോകുമോ എന്ന ഭയത്തില്‍ നിന്നും ഭക്ഷണത്തിനോട് വിരക്തി തോന്നു മാനസീകമായ അവസ്ഥയാണ് അനോറെക്‌സ്യ. ഇങ്ങനെയുള്ളവര്‍ക്ക് വണ്ണം കുറവാണെങ്കില്‍ പോലും അമിതവണ്ണമുണ്ടാകുമെന്ന് പേടിച്ച് ഭക്ഷണത്തെ മാറ്റി നിര്‍ത്തും.

അനോറെക്‌സ്യക്ക് അടിമപ്പെടുകയാണെന്നു മനസ്സിലായതോടെ അവള്‍ തന്നെ തന്റെ വിധി തിരുത്തിയഴുതാന്‍ തുനിഞ്ഞിറങ്ങി. അന്ന് ജിമ്മിലേക്കു പോകാനെടുത്ത തീരുമാനമാണ് വേരയുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചത്.ജിമ്മില്‍ എത്തിയതോടെ താന്‍ ഭക്ഷണം കഴിക്കുന്ന രീതിയില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് അവള്‍ക്കു മനസ്സിലായി. തുടക്കത്തില്‍ പച്ചക്കറിയും പഴവര്‍ഗങ്ങളുമൊക്കെയാണ് കഴിച്ചിരുന്നത്.

പതിയെ പലവിധത്തിലുള്ള ഭക്ഷണങ്ങളിലേക്കു മാറുകയും മസിലുകളെ ശക്തമാക്കുന്നതിനുള്ള വ്യായാമങ്ങള്‍ തുടങ്ങുകയും ചെയ്തു. വളരെ വേഗം തന്നെ അവള്‍ സ്വന്തം ശരീരത്തെ സ്‌നേഹിച്ചു തുടങ്ങുകയും പഴയപടിയിലേക്കെത്താന്‍ ശ്രമിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *