തിരുവാഭരണങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിച്ചു

പത്തനംതിട്ട: മകരസംക്രമ സന്ധ്യയില്‍ ശബരിമല’അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പന്തളത്ത് നിന്നും പുറപ്പെട്ടു….. പരമ്പരാഗത പാതയിലൂടെ യാത്ര ചെയ്യുന്ന തിരുവാഭരണ സംഘം , മകരവിളക്ക് ദിവസം വൈകിട്ട് ശബരിമലയില്‍ എത്തിച്ചേരും.

ശരണം വിളികള്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ നൂറുകണക്കിന് ഭക്തരുടെ സാന്നിധ്യത്തിലാണ് തിരുവാഭരണ ഘോഷയാത്ര പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ടത്.  വെളുപ്പിന് 5 മണിയോടെ സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ നിന്നും ക്ഷേത്രത്തിലെത്തിച്ചു. പൂര്‍ണ പുഷ്‌കല ശരപ്പൊളി മാല , നവരത്‌ന മോതിരം ചുരിക തുടങ്ങിയവ അടങ്ങിയ തിരുവാഭരണം കാണാന്‍ കനത്ത തിരക്കാണ് അനുഭവപ്പെട്ടത്.

12 മണിയോടെ പന്തളം വലിയ രാജാവ് ഭസ്മം നല്‍കി സ് തിരുവാഭരണ സംഘത്തെ ഭസ്മം നല്‍കി അ ‘ നുഗ്രഹിച്ചു.. തുടര്‍ന്ന് പുജിച്ച ഉടവാള്‍ രാജപ്രതിനിധി ജ രാജരാജവര്‍മ ക്ക് കൈമാറി. ആകാശത്ത് ശ്രീകൃഷ്ണ പരുന്ത് പറന്നതോടെ തിരുവാഭരണ ഘോഷയാത്ര ആരംഭിച്ചു.

പന്തളം രാജപ്രതിനിധി പി.രാജരാജവര്‍മ്മയും പലക്കില്‍ യാത്രക്ക് നേതൃത്വം നല്‍കുന്ന ഘോഷയാത്രക്ക് സായുധ പോലീസ്‌ടെ ഉര്‍പടെ 300 പോലീസാണ് സുരക്ഷയൊരുക്കുന്നത്. അടുത്ത ദിവസം ളാഹ സത്രത്തിലും യാത്ര വിശ്രമിക്കും. മകരവിളക്ക് ദിവസമായ ജനുവരി 14 ന് വൈകിട്ടോടെ  വലിയാനവട്ടവും ചെറിയാനവട്ടവും കടന്ന് ഘോഷയാത്ര ശബരിമലയെത്തും. തുടര്‍ന്ന് തിരുവാഭരണങ്ങള്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടക്കും. ഈ സമയം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുന്നതോടെ മകരവിളക്കുത്സവം

Leave a Reply

Your email address will not be published. Required fields are marked *