ആര്‍ത്തവത്തെ കുറിച്ച്‌ ഫേസ്ബുക്ക് പോസ്റ്റിട്ട ബാലസംഘം നേതാവിന്റെ സഹോദരിക്കു നേരെ ആര്‍.എസ്.എസ് ആക്രമണം

പത്തനംതിട്ട: ആര്‍ത്തവസമയങ്ങളില്‍ സ്ത്രീകള്‍ക്കുള്ള ക്ഷേത്രങ്ങളിലെ വിലക്കിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട ബാലസംഘം നേതാവിന്റെ സഹോദരിയ്ക്കുനേരെ ആക്രമണം.

ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗവും പത്തനംതിട്ട ജില്ലാ പ്രസിഡന്റുമായ നവമി രാമചന്ദ്രന്റെ സഹോദരി ലക്ഷ്മി രാമചന്ദ്രനാണ് ആക്രമണത്തിന് ഇരയായത്. രാവിലെ പാലുവാങ്ങി വരികയായിരുന്ന ലക്ഷ്മിയെ ബൈക്കിലെത്തിയ സംഘം തള്ളിയിടുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ബൈക്കില്‍ മുഖംമറച്ചാണ് സംഘമെത്തിയത്. നവമിയേയും ലക്ഷ്മിയേയും കുടുംബത്തെ അടക്കം ഇല്ലാതാക്കുമെന്നും തലവെട്ടിക്കളയു’മെന്നുമായിരുന്നു ഭീഷണി.

അതേസമയം, നവമിയെ അനാശ്യാസ്യത്തിന്റെ പേരില്‍ കോളെജില്‍നിന്ന് പുറത്താക്കിയെന്ന വ്യാജപ്രചരണവുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ രംഗത്തുവന്നിരുന്നു. പിന്നീട് അസഭ്യ വര്‍ഷവും അരങ്ങേറി.

‘അമ്ബലത്തിന് പുറത്തൊരു മുറി പണിയണം, മാസമുറയ്ക്ക് ദേവിക്കിരിക്കാന്‍’ എന്ന വിനേഷ് ബാവിക്കരയുടെ രണ്ടുവരി കവിത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ടാണ് ആര്‍ത്തവ സമയത്തെ വിലക്കിനെ നവമി പരിഹസിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *