പ്രായപൂര്‍ത്തിയായവരുടെ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോ? സുപ്രീംകോടതി

ന്യൂഡല്‍ഹി :  ഹാദിയയുടേത് പരസ്പര സമ്മതത്തോടെയുള്ള വിവാഹമാണെന്ന് സുപ്രീംകോടതി. പ്രായപൂര്‍ത്തിയായവര്‍ തമ്മിലുള്ള വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോയെന്ന് കോടതി ചോദിച്ചു. വിവാഹം നിയമവിരുദ്ധമോ അസാധുവോ ആകാം. എന്നാല്‍ പ്രായപൂര്‍ത്തിയായവര്‍ പരസ്പര സമ്മതത്തോടെ വിവാഹം ചെയ്യുന്നത് റദ്ദാക്കാന്‍ ഹൈക്കോടതിക്ക് സാധിക്കുമോ എന്നത് മാത്രമാണ് നിയപരമായ ചോദ്യമെന്നും സുപ്രീംകോടതി പറഞ്ഞു.

ഹാദിയയെ സിറിയയിലേക്ക് കൊണ്ടുപോകാന്‍ ശ്രമമുണ്ടായെങ്കില്‍ ഇടപെടേണ്ടത് സര്‍ക്കാരല്ലേയെന്നും കോടതി ആരാഞ്ഞു. വിദേശത്തേക്ക് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നുവെന്നാണ് പരാതിയെങ്കില്‍ ഹൈക്കോടതിക്ക് ഇടപെടാം. ഹാദിയ പ്രലോഭനങ്ങള്‍ക്ക് വശപ്പെട്ടതാണോയെന്ന് കോടതി പരിഗണിക്കേണ്ട വിഷയമല്ലെന്നും സുപ്രീംകോടതി പറഞ്ഞു.

ഹാദിയ ഉന്നയിച്ച ആരോപണങ്ങളില്‍ മറുപടി നല്‍കാന്‍ എന്‍ഐഎയ്ക്കും അച്ഛന്‍ അശോകനും കോടതി അനുമതി നല്‍കി. ഒരാഴ്ച്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. കേസില്‍ മാര്‍ച്ച്‌ എട്ടിന് വാദം തുടരും.

Leave a Reply

Your email address will not be published. Required fields are marked *