സീതാറാം യെച്ചൂരിയുടെ നിലപാടായിരുന്നു ശരിയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മതേതര ശക്തികള്‍ ഭിന്നിച്ചതുകൊണ്ടാണ് ത്രിപുരയില്‍ സിപിഎമ്മിന് വോട്ട് നഷ്ടപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ത്രിപുരയില്‍ 25 വര്‍ഷമായി ഭരണത്തിലിരുന്ന സിപിഎമ്മിനെക്കാള്‍ സീറ്റുകള്‍ ഇതുവരെ ചിത്രത്തില്‍ പോലുമില്ലാതിരുന്ന ബിജെപി നേടിയതിന്റെ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടായിരുന്നു ശരിയെന്ന് തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു. ബിജെപിക്കെതിരെ കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസുമായി ഒരു തരത്തിലുമുള്ള സഖ്യം പാടില്ലെന്നായിരുന്നു പാര്‍ട്ടി നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *