സന്തോഷ് ട്രോഫി: കേരളം സെമിയില്‍

കൊല്‍ക്കത്ത: മികച്ച ഫോമില്‍ തുടരുന്ന കേരളം തുടര്‍ച്ചയായ മൂന്നാം ജയത്തോടെ സന്തോഷ് ട്രോഫി ഫുട്ബോളിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. അവസാന മത്സരത്തില്‍ മഹാരാഷ്ട്രയെ മടക്കമില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് കേരളം സെമിയിലേയ്ക്കുള്ള വഴിവെട്ടിയത്. ആദ്യ മത്സരത്തില്‍ ചാണ്ഡീഗഢിനെയും രണ്ടാം മത്സരത്തില്‍ മണിപ്പൂരിനെയുമാണ് കേരളം തോല്‍പിച്ചത്. ക്യാപ്റ്റന്‍ രാഹുല്‍ രാജും ജിതിന്‍ എം.എസും കെ.പി രാഹുലുമാണ് കേരളത്തിനാണ് ഗോളുകള്‍ കണ്ടെത്തിയത്.

മത്സരത്തിന്റെ തുടക്കം മുതല്‍ മൈതാനത്ത് കേരളത്തിനായിരുന്നു ആധിപത്യം. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നിലായിരുന്നു കേരളം. മത്സരത്തിന്റെ 23-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ രാഹുല്‍ രാജാണ് കേരളത്തിന്റെ ആദ്യ ഗോള്‍ വലയിലാക്കിയത്. 38-ാം മിനിറ്റില്‍ മഹാരാഷ്ട്ര ഗോളിയെ കബളിപ്പിച്ച്‌ ജിതിന്‍ കേരളത്തെ രണ്ട് ഗോളിന് മുന്നിലെത്തിച്ചു. 57-ാം മിനിറ്റില്‍ ലീഡ് മൂന്നാക്കി ഉയര്‍ത്തി കെപി രാഹുല്‍ കേരളത്തിന്റെ വിജയം ഉറപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *