കൊച്ചി: വിശ്വാസികള്‍ അടിമുടി മാറണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ആകെ പരിവര്‍ത്തനത്തിന് വിശ്വാസികള്‍ തയാറാകണം. സഭാ നവീകരണം എന്നാല്‍ സ്വയം പരിവര്‍ത്തനമാകണം. വിശ്വാസികള്‍ക്കിടയില്‍ ഐക്യത്തിെന്റയും കൂട്ടായ്മയുടെയും പങ്കുവെക്കല്‍ വേണം. കടുംബത്തിലും സമൂഹത്തിലും സഭയിലും അത് വേണമെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. എറണാകുളം സെന്‍റ് മേരീസ് ബസിലിക്കയില്‍ പെസഹാ സന്ദേശം നല്‍കുകയായിരുന്നു മാര്‍ ആലഞ്ചേരി.
മാര്‍ ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ പെസഹാ തിരുകര്‍മങ്ങളായ കാല്‍കഴുകല്‍ ശുശ്രൂഷയും ദിവ്യബലിയും നടന്നു. ചില ദേവാലയങ്ങളില്‍ ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലര്‍ച്ചെയുമായി പെസഹശുശ്രൂഷകള് നടന്നു. തൃശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രല്‍ ദേവാലയത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് കാല്‍ കഴുകല്‍ ശുശ്രൂഷ നടത്തി.
യേശുവിെന്റ അന്ത്യ അത്താഴത്തിന്റെയും കുര്‍ബാന സ്ഥാപനത്തിന്റെയും സ്മരണയിലാണ് ക്രൈസ്തവര്‍ പെസഹ ആചരിക്കുന്നത്. പീഡാനുഭവത്തിന് മുന്നോടിയായി യേശു ശിഷ്യരുടെ പാദങ്ങള്‍ കഴുകിയതിന്റെയും അപ്പം മുറിച്ചതിന്റെയും ഒാര്‍മപുതുക്കലാണ് പെസഹ. വ്യാഴാഴ്ച വൈകുന്നേരം വീടുകളിലും പെസഹ അപ്പം മുറിക്കല്‍ നടക്കും. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്നയാള്‍ അപ്പം മുറിച്ച് മറ്റുള്ളവര്‍ക്കു നല്‍കുന്നതാണ് പതിവ്.
വെള്ളിയാഴ്ച കുരിശു മരണത്തിെന്റ സ്മരണകള്‍ പേറുന്ന ദുഃഖവെള്ളിയും ആചരിക്കും. ഞായറാഴ്ചയാണ് ഇൗസ്റ്റര്‍. ഇതോെട അമ്ബതുനോമ്ബിനും വിശുദ്ധ വാരാചരണത്തിനും സമാപനമാകും.