അക്രഡിറ്റേഷന്‍ റദ്ദാക്കല്‍: മാധ്യമപ്രവര്‍ത്തകരെ വേട്ടയാടാനുള്ളത് -അഹ്മദ് പട്ടേല്‍

ന്യൂഡല്‍ഹി: അധികാരികള്‍ക്കെതിരെ വാര്‍ത്തകള്‍ നല്‍കാതിരിക്കുന്നതിന് മുന്‍കരുതലായാണ് സര്‍ക്കാര്‍ വ്യാജവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന തരത്തില്‍ മുന്നോട്ട് വന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേല്‍. ഇത് മാധ്യമപ്രവര്‍ത്തകരെ ഉപദ്രവിക്കുന്നതിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ നിയമത്തില്‍ തനിക്ക് ആശങ്കയുണ്ട്. സത്യസന്ധരായ റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരെ ഈ നിയമം നടപ്പാക്കാനിടയുണ്ട്. വാര്‍ത്തകളെ ആരാണ് വ്യാജമെന്നും യഥാര്‍ഥമെന്നും തരംതിരിക്കുക, അന്വേഷണം നടക്കുമ്ബോള്‍ തന്നെ അക്രഡിറ്റേഷന്‍ റദ്ദാക്കാനാവുമോയെന്നും അഹ്മദ് പട്ടേല്‍ ചോദിച്ചു.

അതേസമയം, ഇക്കാര്യത്തില്‍ സര്‍ക്കാറല്ല നടപടിയെടുക്കുകയെന്നും പ്രസ് കൗണ്‍സില്‍ ഒാഫ് ഇന്ത്യ, ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്‍ എന്നീ സ്ഥാപനങ്ങളാണെന്നും കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പ്രതികരിച്ചു. ഈ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നത് സര്‍ക്കാറല്ലെന്നും അവര്‍ വ്യക്തമാക്കി.

വ്യാജ വാര്‍ത്ത നല്‍കുന്ന മാധ്യമ പ്രാവര്‍ത്തകരുടെ​ അക്രഡിറ്റേഷന്‍ സ്​ഥിരമായി റദ്ദാക്കുമെന്ന്​​ സര്‍ക്കാര്‍ അറിയിച്ചിരുന്നു. വലിയ ഭീഷണിയുയര്‍ത്തുന്ന തരത്തിലുള്ള ഉള്ളടക്കം അടങ്ങിയ വ്യാജ വാര്‍ത്തകള്‍ രൂപീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷനാണ്​ എന്നത്തേക്കുമായി റദ്ദാക്കുകയെന്നാണ്​ സര്‍ക്കാര്‍ അറിയിച്ചത്.

മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ നിയമാവലി ഭേദഗതിയിലാണ്​ ഇക്കാര്യം വ്യക്​തമാക്കുന്നത്​. വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്​തെന്ന്​ തെളിഞ്ഞാല്‍ ആദ്യമായാണെങ്കില്‍ ആറുമാസത്തേക്ക്​ അക്രഡിറ്റേഷന്‍ റദ്ദാക്കും. രണ്ടാം തവണയും കുറ്റം ആവര്‍ത്തിച്ചാല്‍ ഒരു​ വര്‍ഷത്തേക്കും മൂന്നാം തവണയാ​െണങ്കില്‍ സ്​ഥിരമായും അക്ര​ഡിറ്റേഷന്‍ റദ്ദാക്കുമെന്ന്​ വാര്‍ത്താ വിനിമയ മന്ത്രാലയം ​പത്രക്കുറിപ്പില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *