മലപ്പുറം: കേരളത്തിന്റെ അഭിമാനം കാത്ത അഫ്ദലിന് ജന്മനാട്ടില്‍ ഈഷ്മളമായ സ്വീകരണം. 5 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളം സന്തോഷ് ട്രോഫിയുടെ ഫൈനലിലെത്തിച്ച കേരള ടീമംഗം കിഴക്കേപാണ്ടിക്കാട് സ്വദേശി വി.കെ അഫ്ദലിന് നെല്ലിക്കുത്തില്‍ ഊഷ്മളമായ സ്വീകരണം നല്‍കി. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ വിവിധ ക്ലബ്ബ് പ്രവര്‍ത്തകരും, ഫുഡ്‌ബോള്‍ പ്രേമികളും ഒത്തുകൂടി നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി ജ•നാടായ ഒലിപ്പുഴയിലേക്ക് ആനയിച്ചു.
പിതാവ് ഒലിപ്പുഴ വരിക്കോടന്‍ വി.കെ അഷ്‌റഫും കുടുംബവും മകനെ വരവേല്‍ക്കുന്നതിനായി ഘോഷയാത്ര തുടങ്ങിയ നെല്ലിക്കുത്തില്‍ കുടുംബ സമേതം എത്തിയിരുന്നു. വിവിധയിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി രണ്ട് മണിയോടെ നെല്ലിക്കുത്തിലെത്തിയ അഫ്ദലിനെ നെല്ലിക്കുത്ത് പൗരസമിതിക്ക് വേണ്ടി ഈവേഅസീസ് പൊന്നാട അണിയിച്ച് കൊണ്ടാണ് സ്വീകരിച്ചത്. തുടര്‍ന്ന് ജന്മനാടായ ഒലിപ്പുഴയിലേക്ക് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ആനയിക്കുകയായിരുന്നു.
സന്തോഷ്‌ട്രോഫി താരമായ അഫ്ദല്‍ സ്വപ്രയത്‌നം കൊണ്ടും, മികവുകൊണ്ടും കാല്‍പന്തുകളിയില്‍ ഇതിഹാസം തീര്‍ത്തതോടെ കിഴക്കന്‍ ഏറനാട് തികഞ്ഞ ആഹ്ലാദ തിമിര്‍പ്പിലാണ്. മമ്പാട് എം.ഇ.എസ് കോളേജില്‍ ഡിഗ്രി പഠനം തുടരവേയാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി താരമായി അഫ്ദല്‍ തെരഞ്ഞെടുക്കപ്പെടുന്നത്. തുടര്‍ന്ന് വിജയങ്ങളിലേക്കുള്ള പ്രയാണം തന്നെയായിരുന്നു ഈ യുവാവിന്.
