കൊട്ടക്കാമ്പൂര്‍ ഭൂമി കൈയേറ്റം: ജോയ്‌സ് ജോര്‍ജിനെ ന്യായീകരിച്ച് വീണ്ടും സര്‍ക്കാര്‍

തിരുവനന്തപുരം: കൊട്ടക്കാമ്ബൂര്‍ ഭൂമി കൈയേറ്റ വിഷയത്തില്‍ ജോയ്​സ്​ ജോര്‍ജ്​ എം.പിയെ ന്യായീകരിച്ച്‌​ വീണ്ടും സര്‍ക്കാര്‍. കൊട്ടക്കാമ്ബൂരില്‍ ജോയ്​സ്​ ജോര്‍ജ്​ എം.പി ഭൂമി ​ൈകയേറിയിട്ടില്ലെന്ന്​ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിയമസഭയില്‍ അറിയിച്ചു. വയനാടും ഭൂമി കൈയേറ്റ വാര്‍ത്തകള്‍ പുറത്തു വന്നതോടെ പ്രതിപക്ഷം വിഷയം സഭയില്‍ ഉന്നയിക്കുകയായിരുന്നു.

എന്നാല്‍ ജോയ്​സ്​ ജോര്‍ജ്​ ഭൂമി കൈയേറിയില്ലെന്ന മന്ത്രിയു​െട പരാമര്‍ശം പ്രതിപക്ഷ ബഹളത്തിനിടയാക്കി. ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണ്​. ആ സാഹചര്യത്തില്‍ ജോയ്​സ്​ ജോര്‍ജിനെ നിയമസഭയില്‍ റവന്യൂമന്ത്രി തന്നെ ന്യായീകരിക്കുന്നതെങ്ങനെ എന്ന്​​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല ചോദിച്ചു. എം.പി എന്ന നിലയില്‍ അദ്ദേഹം ഭൂമി കൈയേറിയിട്ടില്ല എന്നാണ്​ താന്‍ ഉദ്ദേശിച്ചതെന്ന്​ മന്ത്രി വിശദീകരിച്ചു. പരമ്ബരാഗതമായി കൈമാറി വന്ന ഭൂമിയാണ്​ ജോയ്​സി​െന്‍റയും കുടുംബത്തി​​െന്‍റയും കൈവശമുള്ളത്​ എന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷം റവന്യൂമന്ത്രിയെ ശക്​തമായി വിമര്‍ശിച്ചു​.

ജോയ്​സ്​ ജോര്‍ജനെതിരെ പ്രതിപക്ഷം ദുരാരോപണം ഉന്നയിക്കുകയാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു.

​ൈക​േയറ്റക്കാര്‍ക്ക്​ കൂട്ടു നില്‍ക്കുന്ന ഉദ്യോഗസ്​ഥര്‍ക്കെതി​െര ശക്​തമായ നടപടി സ്വീകരിക്കുമെന്ന്​ റവന്യൂ മന്ത്രിയും വ്യക്​തമാക്കി. കൈ​േയറ്റം ഒഴിപ്പിക്കുന്നതിന്​ മുന്‍കൈയെടുത്ത ഒരു ഉദ്യോഗസ്​ഥനെയും ശിക്ഷിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നും റവന്യു മന്ത്രി വിശദീകരിച്ചു. സര്‍ക്കാര്‍ ഭൂമി കൈയേറ്റവും അതിനെതിരായ നടപടികളെയും കുറിച്ചുള്ള പ്രതിപക്ഷത്തി​​െന്‍റ ചോദ്യങ്ങള്‍ക്ക്​ മറുപടി നല്‍കുകയായിരുന്നു മന്ത്രി.

Leave a Reply

Your email address will not be published. Required fields are marked *