പാലാമു: വാക്‌സിനേഷന്‍ കുത്തിവയ്‌പെടുത്ത മൂന്ന് കുട്ടികള്‍ മരിച്ചു. ആറു കുട്ടികളുടെ നില ഗുരുതരം. ജാര്‍ഗണ്ഡിലെ പലാമു ജില്ലയിലെ ലൊയെന്‍ഗ ഗ്രാമത്തിലാണ് സംഭവം.
ജപ്പാന്‍ ജ്വരം, അഞ്ചാം പനി, ടിപിറ്റി എന്നിവയ്ക്ക് കുത്തിവയ്‌പ്പെടുത്ത കുട്ടികള്‍ക്കാണ് ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടതെന്ന് ഗ്രാമവാസികള്‍ ആരോപിച്ചു. രോഷാകുലരായ ഇവര്‍ ഗ്രാമത്തിലെ ആരോഗ്യ ഉദ്യോഗസ്ഥയെ ഘരാവോ ചെയ്തു.
സംഭവത്തില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചു കുട്ടികളുടെ കുടുംബങ്ങള്‍ക്ക് 1 ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. ആരോഗ്യ സെക്രട്ടറിയോട് പ്രദേശത്ത് നേരിട്ട് പോയി അന്വേഷണം നടത്തുന്നതിനും കര്‍ശനമായ നടപടി സ്വീകരിക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.
