ലക്നോ: യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ രോഗികള്‍ക്ക് അവഗണന. കഴിഞ്ഞ ദിവസം യുപിയിലെ ഷാജഹാന്‍പുരിലുള്ള ഏഴുപതുകാരിയായ മഞ്ജിത് കൗറിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്നു കട്ടിലില്‍ കിടത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. പശുക്കള്‍ക്കു പോലും ആംബുലന്‍സ് സര്‍വീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനത്താണ് സംഭവം.
ആംബുലന്‍സിനായി മഞ്ജുവിന്റെ ബന്ധു 108ല്‍ വിളിച്ചപ്പോള്‍ ആംബുലന്‍സില്‍ വേണ്ടത്ര ഇന്ധനം ഇല്ലെന്നായിരുന്നു മറുപടി. ഇതേതുടര്‍ന്നു ബന്ധുകള്‍ കട്ടിലില്‍ കിടത്തി മഞ്ജുവിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തില്‍ മെഡിക്കല്‍ ഓഫീസര്‍ അന്വേഷണത്തിന് ഉത്തരവിട്ടു
