അതെന്റെ ജോലിയാണ്: മുസ്ലിം യുവാവിനെ ആള്‍ക്കൂട്ടത്തില്‍ നിന്ന് രക്ഷിച്ച എസ്.ഐ ഗഗന്‍ദീപ് സിങ്

ഉത്തരാഖണ്ഡ്: ആള്‍കൂട്ട അക്രമത്തില്‍ നിന്ന് മുസ്ലിം യുവാവിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച്‌ രക്ഷപ്പെടുത്തിയത് തന്‍റെ ജോലിയുടെ ഭാഗം മാത്രമാണെന്ന് എസ്.ഐ ഗഗന്‍ദീപ് സിങ്. ഉത്തരാഖണ്ഡിലെ രാംനഗറിലാണ് ഹിന്ദു പെണ്‍കുട്ടിയോട്​ സംസാരിച്ചതിന് മുസ്ലിം യുവാവിനെ നാട്ടുകാര്‍ പ്രകോപിതരായി അക്രമിച്ചത്​.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സബ് ഇന്‍സ്പെക്ടര്‍ ഗഗന്‍ദീപ് സിങ് യുവാവിനെ ചേര്‍ത്ത് പിടിച്ച്‌​ സാഹസികമായി രക്ഷപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സുപ്രിം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കഡ്ജു അടക്കമുള്ളവരും ട്വിറ്ററില്‍ എസ്​.​െഎക്ക്​ അഭിനന്ദനവുമായി എത്തിയിരുന്നു. മര്‍ദ്ദനത്തിനിടയില്‍ ഗഗന്‍ദീപിനും പരിക്കേറ്റു.

പ്രകോപിതരായ ജനക്കൂട്ടത്തി​ല്‍ നിന്നും രക്ഷിക്കാന്‍ യുവാവിനെ ചേര്‍ത്തുപിടിക്കുകയായിരുന്നു. എ​​െന്‍റ ശരീരം അവനെ ജനക്കൂട്ടത്തി​​െന്‍റ ആക്രമത്തില്‍ നിന്നും തടയാനുള്ള കവചമാക്കേണ്ടി വന്നു. അത്രയും ​േപരില്‍ നിന്ന്​ അവനെ രക്ഷിക്കുന്നത്​ വളരെ ​പ്രയാസമുള്ള പണിയായിരുന്നു. ഗഗന്‍ദീപ് സിങ് മാധ്യമങ്ങളോട്​ പറഞ്ഞു.

ഗഗന്‍ദീപ്​ സിങ്ങി​​െന്‍റ ധൈര്യത്തോടെയുള്ള ഇടപെടലിന്​ പൊലീസ് ഡിപാട്മെന്‍റില്‍ നിന്ന് 2,500രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. 2015ലാണ് ഗഗന്‍ദീപ് സിങ് പൊലീസില്‍ ചേര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *