മഥുര: മഹാഭാരത കാലത്ത് ഇന്ത്യയില്‍ പത്രപ്രവര്‍ത്തനം ആരംഭിച്ചിരുന്നതായി ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മ പറഞ്ഞു. സംക്ഷിപ്തരൂപത്തില്‍ വിവരണം നല്കിയ നാരദന് മികച്ച റിപ്പോര്‍ട്ടറാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദി ജേര്‍ണലിസം ദിനത്തോട് സംബന്ധിച്ച് നടത്തിയ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ഉപമുഖ്യമന്ത്രിയുടെ പരാമര്‍ശം.
മഹാഭാരത കാലത്തെ പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട നിരവധി ഉദാഹരണങ്ങളും ഉപമുഖ്യമന്ത്രി ചടങ്ങില്‍ വിശദീകരിച്ചു. പക്ഷിയുടെ കണ്ണിലൂടെയാണ് മഹാഭാരതയുദ്ധം അവതരിപ്പിക്കുന്നത് ഇത് തന്നെയല്ലേ തത്സമയം സംപ്രേക്ഷണവുമെന്ന് ഉപമുഖ്യമന്ത്രി വ്യക്തമാക്കി
ഇന്ന് എല്ലാവരും വിവരങ്ങള്‍ അറിയാന്‍ ഗൂഗിളിനെയാണ് ആശ്രയിക്കുന്നത്. അന്നത്തെ കാലത്ത് ഗൂഗിളിന്റെ സേവനമാണ് നാരദ മഹര്‍ഷി ചെയ്തിരുന്നത്.അതേസമയം ബി.ജെ.പി മന്ത്രിമാര്‍ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തുന്ന പരസ്യപ്രസ്താവനകള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. ഇന്റര്‍നെറ്റ്, പ്ലാസ്റ്റിക് സര്‍ജറി, പരിണാമസിദ്ധാന്തം, ന്യൂക്ലിയര്‍ പരീക്ഷണം തുടങ്ങിയ വിഷയങ്ങളിലും സമാനമായ പ്രസ്താവനകളുമായി മന്ത്രിമാര്‍ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയിരുന്നു.
