ചാനലില്‍ കോട്ടിട്ടിരിക്കുന്നവരല്ല, ജനങ്ങള്‍ തന്നെയാണ് വിധികര്‍ത്താക്കള്‍ -പിണറായി

തിരുവനന്തപുരം: ജനങ്ങള്‍ തന്നെയാണ് വിധികര്‍ത്താക്കളെന്ന് തെളിയിക്കുന്നതാണ് ചെങ്ങന്നൂരിലെ എല്‍.ഡി.എഫിന്‍റെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2016ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ പതിനാലായിരത്തിലധികം വോട്ടാണ് എല്‍.ഡി.എഫിന് ലഭിച്ചത്. അസത്യ പ്രചാരണങ്ങള്‍ക്കിടയിലും സത്യത്തിന് വോട്ട് ചെയ്ത എല്ലാ വിഭാഗത്തില്‍പെട്ട ജനങ്ങളെയും അഭിവാദ്യം ചെയ്യുന്നുവെന്നും പിണറായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എല്‍.ഡി.എഫിന്‍റെ നയങ്ങള്‍ക്കുള്ള അംഗീകരാമാണിത്. പ്രത്യേകിച്ച്‌ സര്‍ക്കാറിന്‍റെ വികസന നയങ്ങളെ ജനം അംഗീകരിച്ചു. വികസന കാര്യങ്ങളില്‍ ജാതി, മതം നോക്കാതെ ജനങ്ങള്‍ ഒന്നിക്കുന്നുവെന്നതിനുള്ള തെളിവാണിത്. അഭൂതപൂര്‍വമായ ​െഎക്യദാര്‍ഢ്യമാണിത്​. വികസനപദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഒരു വിവാദവും സര്‍ക്കാറിനെ പിന്തിരിപ്പിക്കില്ല. സദുദ്ദേശ വിമര്‍ശം ഉള്‍​െക്കാണ്ട്​ തിരുത്തേണ്ടതുണ്ടെങ്കില്‍ തിരുത്തും. ചെങ്ങന്നൂരിലെ വിജയം കൂടുതല്‍ വിനയാന്വിതരാക്കുന്നു. അര്‍പ്പിച്ച വിശ്വാസത്തിനനുസരിച്ച്‌​ മുന്നോട്ടുപോകാന്‍ പ്രതിജ്ഞാ​ബദ്ധം. അര്‍പ്പിച്ച വിശ്വാസം ഒരിക്കലും പാഴാകി​െല്ലന്ന്​ ഉറപ്പുനല്‍കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

വിവാദങ്ങളില്‍ ശ്രദ്ധിക്കാതെ ജനങ്ങള്‍ക്ക്​ നല്‍കിയ ഉറപ്പുകള്‍ പാലിച്ച്‌​ മുന്നോട്ടുപോകാനുള്ള സര്‍ക്കാറി​​​െന്‍റ പ്രതിബദ്ധതക്ക്​ ജനത്തി​​​െന്‍റ അംഗീകാരം കൂടിയാണിത്​. ജനങ്ങളുടെ ഒരുമയെ മോശമായി ചിത്രീകരിച്ച്‌​ ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയെ കേരള ജനത ഒരിക്കലും അംഗീകരിക്കില്ല. എല്ലാ വികസനത്തോടും നിഷേധാത്മക സമീപനം പുലര്‍ത്തുന്ന കോണ്‍ഗ്രസി​​​െന്‍റയും യു.ഡി.എഫി​​​െന്‍റയും വിശ്വാസ്യത തകര്‍ന്നു. കോണ്‍ഗ്രസി​​​െന്‍റ ​ദുരുപദിഷ്​ഠിത രാഷ്​ട്രീയത്തിനുള്ള തിരിച്ചടിയാണ്​ ഇതെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളെയും ചെന്നിത്തലയെയും വിമര്‍ശിച്ച്‌​ മുഖ്യമന്ത്രി
തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കും പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തലക്കും മുഖ്യമന്ത്രി പിണറായി വിജയ​​​െന്‍റ രൂക്ഷവിമര്‍ശം. ന്യൂസ്​ അവറില്‍ കോട്ടിട്ടിരുന്ന്​ വിധി പ്രസ്​താവിക്കുന്ന ടി.വിയിലെ ആങ്കര്‍മാരല്ല, മറിച്ച്‌​ ജനങ്ങളാണ്​ ആത്യന്തിക വിധികര്‍ത്താക്കളെന്ന്​ ചെങ്ങന്നൂര്‍ ഫലത്തോട്​ പ്രതികരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

താന്‍ നേരത്തെ ഇത്​ പറഞ്ഞപ്പോള്‍​ ചാനലിലെ ചിലര്‍ പുച്ഛിച്ചുവെന്ന്​ അറിയാം. ചെങ്ങന്നൂരില്‍ കണ്ടത്​ ജനങ്ങള്‍ തന്നെ ആത്യന്തിക വിധികര്‍ത്താക്കളാകുന്നു എന്നതാണ്​. ജനങ്ങളോടാണ്​ സര്‍ക്കാറിന്​ ഉത്തവാദിത്തം. എന്നാല്‍ ജനങ്ങളോട്​ ഉത്തരം പറയേണ്ടതില്ലാത്ത ചിലര്‍ ചില ദൃശ്യമാധ്യമങ്ങളെ ഉപയോഗിച്ച്‌​ അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരായ വിധിയെഴുത്ത്​ കൂടിയാണ്​. ഒറ്റപ്പെട്ട സംഭവം ​െവച്ച്‌​ സര്‍ക്കാര്‍ അക്രമികളുടെ പക്ഷത്താണെന്ന്​ കൊണ്ടുപിടിച്ച്‌​ പ്രചാരണം നടത്തുന്ന ചില മാധ്യമങ്ങളുടെ വിധിതീര്‍പ്പ്​ രാഷ്​ട്രീയത്തിനെതിരായ വിധിയെഴുത്താണിത്​.

പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നത്തല സര്‍ക്കാറ​ിനെതിരായി പ്രചരിപ്പിക്കുന്ന അപവാദങ്ങള്‍ അദ്ദേഹത്തി​​​െന്‍റ സ്വന്തംവീടിന്​ ചുറ്റുമുള്ളവര്‍ പോലും വിശ്വസിക്കുന്നില്ല. ചെങ്ങന്നൂര്‍ മണ്ഡലത്തിലെ വോട്ടറായ ചെന്നിത്തലയുടെ പഞ്ചായത്തില്‍ 2300ലേറെ വോട്ടാണ്​ ഇടതിന്​ ഭൂരിപക്ഷം. അദ്ദേഹത്തി​​​െന്‍റ വീടുള്ള ബൂത്തില്‍ 451 വോട്ട്​ ഇടതുമുന്നണിക്ക്​ കിട്ടിയപ്പോള്‍ യു.ഡി.എഫിന്​ 280 ​േവാട്ട്​ മാത്രമേയുള്ളൂ. അസത്യങ്ങള്‍ ഇനിയെങ്കിലും പറയരുതെന്ന സന്ദേശമാണ്​ ഇൗ ജനവിധിയിലൂടെ​ ചെന്നിത്തലക്ക്​​ സ്വന്തം നാട്ടുകാര്‍ നല്‍കുന്നത്​.

വര്‍ഗീയ കാര്‍ഡിറക്കിയെന്ന ആരോപണം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ഏത്​ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കിയെന്ന്​ മുഖ്യമന്ത്രി ചോദിച്ചു. ഞങ്ങള്‍ ഒരുമതത്തിനും എതിരല്ല, വിജയകുമാര്‍ ആര്‍.എസ്​.എസുകാരനാണെന്ന്​ താന്‍ പറഞ്ഞിട്ടില്ല. ഏത്​ പാര്‍ട്ടി എങ്ങോട്ട്​ പോയി എന്നതല്ല പ്രശ്​നമെന്നും ജനങ്ങളാകെ ഇടതിനൊപ്പം നില്‍ക്കാന്‍ തയാറായിരു​െന്നന്ന്​ മാണിയുടെ കേരള കോണ്‍ഗ്രസും​ മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാനത്തിന്​ മുഖ്യമന്ത്രിയുടെ കൊട്ട്​
തിരുവനന്തപുരം: ചെങ്ങന്നൂരില്‍ മാണിഗ്രൂപ്പി​​​െന്‍റ പിന്തുണയില്ലാതെ നേടിയ വിജയമെന്ന്​ അഭിപ്രായപ്പെട്ട സി.പി.​െഎ സംസ്​ഥാന സെക്രട്ടറി കാനം രാജേന്ദ്രന്​ മുഖ്യമന്ത്രി പിണറായി വിജയ​​​െന്‍റ കൊട്ട്​. അദ്ദേഹം ഇടക്കിടക്ക്​ ചില വാചകം പറഞ്ഞുകൊണ്ടിരിക്കും. അത്​ അദ്ദേഹത്തി​​​െന്‍റ ശീലമാണ്​. ഒാരോ പാര്‍ട്ടിക്കും ഒാ​േരാ അവകാശമുണ്ടല്ലോ. അതി​​​െന്‍റ ഭാഗമായി പറയുന്നതാണ്​. അദ്ദേഹം ചിലരെ പ്രതിരോധിക്കാന്‍ വേണ്ടി നില്‍ക്കുകയാണെന്ന പ്രതീതി ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. അതൊന്നും ഇടതുമുന്നണിയുടെ പൊതുവായ നയമല്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട്​ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *