കല്‍പ്പറ്റ: ചെങ്ങനൂര്‍ പരാജയത്തേതുടര്‍ന്ന് നേതൃത്വത്തിനെതിരെ സോഷ്യല്‍ മീഡിയത്തില്‍ പോസ്റ്റിട്ട വയനാട്ടിലെ കോണ്‍ഗ്രസ് നേതാവിനെതിരെ ഗുണ്ടാ ആക്രമണം.
രമേശ് ചെന്നിത്തലക്കെതിരെയും വയനാട് ഡിസിസി പ്രസിഡന്റും എംഎല്‍എയുമായ ഐസി ബാലകൃഷ്ണനുമെതിരെയായിരുന്നു പോസ്റ്റ്.
ഐസി ബാലകൃഷണനാണ് ഗുണ്ടാ ആക്രമണത്തിന് പിന്നിലെന്ന് കാണിച്ച് അഞ്ചുകുന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി വൈസ് പ്രസിഡന്റ് അസീസ് അണിയേരി ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്കി.
ചെങ്ങന്നൂര്‍ തെരെഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവിന്റെ സ്വന്തം ബൂത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വോട്ടുകുറഞ്ഞതും വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി നിര്ജ്ജീവമായതുമെല്ലാം ചൂണ്ടിക്കാട്ടിയാണ് അസീസ് അണിയേരി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പികെ ജയലക്ഷിയെ തോല്‍പ്പിക്കാന്‍ ഐസി ബാലകൃഷ്ണനും
കൂട്ടരും ശ്രമിച്ചുവെന്നതിന് താന്‍ സാക്ഷിയാണെന്നും അസീസ് പോസ്റ്റിട്ടിരുന്നു.
ഇതേ തുടര്‍ന്ന് ഡിസിസി പ്രസിഡന്റ് കൂടിയായ ഐസി ബാലകൃഷ്ണന് തന്നെ വേട്ടയാടുകയാണെന്നാണ് അസീസിന്റെ ആരോപണം.
പള്ളിയില്‍നിന്ന് നോമ്ബുതുറന്ന് പുറത്തുവരുമ്ബോള്‍ കഴിഞ്ഞദിവസം മൂന്ന് വാഹനങ്ങളിലായെത്തിയ ഗുണ്ടാ സംഘം അക്രമിച്ചെന്ന് ആരോപിച്ച് എംഎല്‍എക്കെതിരെ പരാതി നല്കിയിരിക്കുകയാണിപ്പോള് അസീസ്.
പനമരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഈ വിഷയത്തില്‍ അസീസിനെ സസ്പെന്റ് ചെയ്തിട്ടുണ്ട്. സംഘടനാ ഭരണഘടനപ്രകാരം ഇത് നിലനില്‍ക്കില്ല. ഡിസിസി പ്രസിഡന്റും കൂട്ടരും അക്രമിക്കുന്നതിനെതിരെ പോലീസ് സംരക്ഷണവും ആവശ്യപ്പെടാനൊരുങ്ങുകയാണ് അസീസ്.
