ഗള്‍ഫിലെ പഴം, പച്ചക്കറി നിരോധനം; പാക്കിസ്ഥാന്‍ ലാഭം കൊയ്യുന്നു

ജിദ്ദ: നിപ രോഗബാധയെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള പഴം,പച്ചക്കറി ഇറക്കുമതിക്ക് ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ നിരോധനം പാക്കിസ്ഥാന്‍ ലാഭമാക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയില്‍ വരുന്ന കുറവ് ഗള്‍ഫില്‍ നികത്താന്‍ തങ്ങളുടെ കയറ്റുമതി ഇരട്ടിയാക്കാന്‍ പാക്കിസ്ഥാന്‍ ഒരുങ്ങുന്നു. പാക്കിസ്ഥാന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് വൈസ് പ്രസിഡന്റ് വഹീദ് അഹമദിനെ ഉദ്ധരിച്ച്‌ അറബ് ന്യൂസ് ആണ് വാര്‍ത്ത പുറത്തുവിട്ടത്.

നിപ വൈറസ് ബാധയുടെ റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങിയതോടെ ആദ്യമായി കുവൈറ്റാണ് കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതി നിരോധിച്ചത്. പിന്നാലെ യു.എ.ഇയും ബഹ്‌റൈനും ഒടുവില്‍ സൗദി അറേബ്യയും സമാന നടപടി സ്വീകരിച്ചു. പ്രതിദിനം കുറഞ്ഞത് 150 ടണ്‍ പഴം, പച്ചക്കറികളാണ് ഗള്‍ഫ് നാടുകളിലേക്ക് കേരളത്തില്‍ നിന്ന് എത്തുന്നത്. ഈ കുറവ് നികത്തുന്നതിനൊപ്പം ഈ വര്‍ഷം വന്‍ വിളവുണ്ടായ ഉരുളക്കിഴങ്ങ്, സവാള, മുളക് എന്നിവയും അധികം കയറ്റി അയക്കാനാണ് പാകിസ്താന്റെ പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *