കണ്ണൂര്‍: പാപ്പിനിശേരിയില്‍ ആര് എസ് എസ് പ്രവര്‍ത്തകനെ വീട്ടില്‍ കയറി കൊലപ്പെടുത്തി. അരോളി ആസാദ് കോളനിയില്‍ ഇരുപത്തേഴുകാരനായ സുജിത്താണ് മരിച്ചത്. തടയാനെത്തിയ മാതാപിതാക്കള്‍ക്കും സഹോദരനും പരിക്കേറ്റു. അതേ സമയം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം വേണുഗോപാലിന്റെ വീടിനു നേരെ പുലര്‍ച്ചെ ആക്രമണമുണ്ടായി. കഴിഞ്ഞ ദിവസം രാത്രിയാണ് പത്തോളം പേരടങ്ങുന്ന സംഘം ആയുധങ്ങളഉമായി സുജിത്തിന്റെ വീട്ടിലെത്തി ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായ പരുക്കേറ്റ സുജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അരോളിലും പരിസരത്തും വന്‍ പോലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്.
