വരാപ്പുഴ കസ്റ്റഡി മരണം: ആര്‍ടിഎഫിനെതിരെ എങ്ങനെ കൊലക്കുറ്റം ചുമത്തുമെന്ന് ഹൈക്കോടതി

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ആര്‍.ടി.എഫിനെതിരെ എങ്ങനെയാണ് കൊലക്കുറ്റം ചുമത്തിയതെന്ന് ഹൈക്കോടതി. കേസില്‍ അറസ്റ്റിലായ മൂന്നു ആര്‍ടിഎഫ് കാരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്ബോഴായിരുന്നു കോടതിയുടെ നിരീക്ഷണം. ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്ത ശേഷം പരിശോധനയ്ക്ക് വിധേയനാക്കിയ നാല് ആശുപത്രികളില്‍ ആദ്യത്തെ മൂന്ന് ആശുപത്രികളിലും ആഴത്തിലുള്ള മുറിവ് ശരീരത്തില്‍ ഉള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ചോദ്യം കോടതി ഉന്നയിച്ചത്.

അതേസമയം ആര്‍ടിഎഫുകാര്‍ പദവി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് സര്‍ക്കാര്‍ ആരോപിച്ചു. ആര്‍ടിഎഫുകാര്‍ സമാന്തരസേനയായി പ്രവര്‍ത്തിച്ചുവെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ശ്രീജിത്തിന്റെ അടിവയറ്റിലെ പരിക്കാണ് മരണകാരണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ മേലുദ്യോഗസ്ഥരുടെ നിര്‍ദേശം അനുസരിക്കുക മാത്രമാണ് ചെയ്തതെന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ പറഞ്ഞു. ശ്രീജിത്ത് ആരാണെന്നു പോലും അറിയില്ലായിരുന്നുവെന്നും വാസുദേവന്റെ വീടാക്രമിച്ച കേസിനെക്കുറിച്ചും അറിയില്ലായിരുന്നുവെന്നും ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *