ഹിജാബ്​ നിയമം: ഇന്ത്യന്‍ ചെസ്​ താരം ഇറാനിലെ മത്സരം ബഹിഷ്​കരിച്ചു

ന്യൂഡല്‍ഹി: ഹിജാബ്​ നിര്‍ബന്ധമായും ധരിക്കണമെന്ന​ ഇറാന്‍ നിയമത്തില്‍ പ്രതിഷേധിച്ച്‌​ ഇന്ത്യന്‍ ചെസ്​ താരം സൗമ്യ സ്വാമിനാഥന്‍ ഇറാനില്‍ നടക്കുന്ന ഏഷ്യന്‍ നാഷന്‍സ്​ കപ്പ്​ ചെസ്​ മത്സരം ബഹിഷ്​കരിച്ചു. ഇത്​ മനുഷ്യാവകാശ ലംഘനമാണെന്ന്​ ആരോപിച്ചാണ്​ പിന്‍മാറ്റം. ത​​െന്‍റ ഫേസ്​ബുക്ക്​ അക്കൗണ്ടിലൂടെയാണ്​ മത്സരം ബഹിഷ്​കരിക്കുന്ന വിവരം സൗമ്യ അറിയിച്ചത്​.

ഇറാന്‍ നിയമമനുസരിച്ച്‌​ ഹിജാബ്​ ധരിക്കേണ്ടത്​ നിര്‍ബന്ധമാണെന്ന്​ മനസ്സിലാക്കിയതായും ഇത്​ ത​​െന്‍റ പ്രാഥമികമായ മനുഷ്യാവകാശത്തി​േന്‍റയും അഭിപ്രായ സ്വാതന്ത്ര്യം, ചിന്താ സ്വാതന്ത്ര്യം, മത സ്വാതന്ത്രം എന്നിവയുടെ വ്യക്തമായ ലംഘനമാണെന്നും സൗമ്യ സ്വാമിനാഥന്‍ ഫേസ്​ബുക്കില്‍ കുറിച്ചു.

നിലവിലെ സാഹചര്യത്തില്‍ ഇറാനിലേക്ക്​ പോകാതിരിക്കുക മാത്രമാണ്​ ത​​െന്‍റ അവകാശ സംരക്ഷണത്തിനുള്ള ഒരേയൊരു മാര്‍ഗമെന്ന്​​​ കരുതുന്നതായും അവര്‍ വ്യക്തമാക്കി. പെണ്‍കുട്ടികളുടെ ജൂനിയര്‍ വിഭാഗം ചെസ്​ മത്സരത്തില്‍ മുന്‍ ലോക ചാമ്ബ്യനാണ്​ സൗമ്യ സ്വാമിനാഥന്‍. 1979 മുതല്‍ ഇറാനില്‍ പൊതുസ്​ഥലത്ത്​ സ്ത്രീകള്‍ക്ക്​ ഹിജാബ്​ നിര്‍ബന്ധമാണ്​.

ഹിജാബ്​ ധരിക്കാന്‍ വിസമ്മതിച്ചുകൊണ്ട്​ 2016ല്‍ ടെഹ്​റാനില്‍ വെച്ചു നടന്ന ലോക ചാമ്ബ്യന്‍ഷിപ്പ്​ യു.എസ്​ ചാമ്ബ്യനായ നാസി പൈക്കിസെ ബാണ്‍സ്​ ബഹിഷ്​കരിച്ചിരുന്നു. 2017ല്‍ മറ്റൊരു രാജ്യത്തു നടന്ന മത്സരത്തില്‍ ഹിജാബ്​ ധരിക്കാതെ മത്സരിച്ചതി​​െന്‍റ പേരില്‍ ദൊര്‍സ ദെറഖ്​ഷനി എന്ന ഇറാനിയന്‍ മത്സരാര്‍ഥിക്ക്​ ഇറാന്‍ ചെസ്​ ഫെഡറേഷന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇവരിപ്പോള്‍ യു.എസിനു വേണ്ടിയാണ്​ കളിച്ചു കൊണ്ടിരിക്കുന്നത്​.

Leave a Reply

Your email address will not be published. Required fields are marked *