മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റാകും,​ ദിലീപിനെ തിരിച്ചെടുക്കുന്നത് ആലോചിച്ചിട്ടില്ല: ഇന്നസെന്റ്

കൊച്ചി: മോഹന്‍ലാല്‍,​ താരസംഘടനയായ ‘അമ്മ’യുടെ അടുത്ത പ്രസിഡന്റാകുമെന്ന് നിലവിലെ പ്രസിഡന്റും എം.​പിയുമായ ഇന്നസെന്റ് പറഞ്ഞു. ഈ മാസം 24ന് ചേരുന്ന യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കുന്നതിനെ കുറിച്ച്‌ ‘അമ്മ’ ആലോചിച്ചിട്ടില്ലെന്നും ഇന്നസെന്റ് പറഞ്ഞു.

അടുത്ത തവണയും എം.പി സ്ഥാനത്തേക്ക് മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അനുസരിക്കുമെന്നും ഇന്നസെന്റ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *