തിരുവനന്തപുരം : ഇന്ധനവിലക്കയറ്റ ഭാരം കുറയ്ക്കാന്‍ കേരളം ഇനി നികുതിയിളവ് നല്‍കില്ലെന്ന് തോമസ് ഐസക്ക്. ഇന്ധനവില ജി.എസ്.ടിയില്‍ വേണ്ടെന്നും പെട്രോള്‍, ഡീസല്‍ വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ കേരളം പിന്തുണയ്ക്കില്ല. ഇന്ധനവില വര്‍ധന ഒഴിവാക്കാന്‍ കൂട്ടിയ നികുതി കേന്ദ്രം തന്നെ കുറച്ചാല്‍ മതിയെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.
പെട്രോളിന് 200 ശതമാനത്തില്‍ അധികവും ഡീസലിന് 300 ശതമാനത്തില്‍ അധികവും നികുതി വര്‍ധനയാണ് ഉണ്ടായതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അത് വേണ്ടെന്നു വെച്ചാല്‍ പെട്രോള്‍ വില 60 രൂപയിലേയ്ക്ക് എത്തും. രാജ്യാന്തര തലത്തില്‍ അസംസ്‌കൃത എണ്ണവില ഉയരുന്ന സാഹചര്യത്തില്‍ ഇന്ധന വില ഉയര്‍ന്നാലും കേരളം ഇനി നികുതിയിളവ് നല്‍കില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
