കൊച്ചി: മലബാര്‍ സിമന്റസ് അഴിമതിക്കേസില്‍ വിജിലന്‍സിന്റെ മെല്ലപ്പോക്കിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഈ കേസില്‍ ഫലപ്രദമായ ഒരു അന്വേഷണവും വിജിലന്‍സിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്നും വിജിലന്‍സിനു കണ്ടെത്താന്‍ കഴിയാത്ത പല രേഖകളും സി.ബി.ഐക്കു കണ്ടെത്താന്‍ കഴിഞ്ഞുവെന്നും കോടതി ചൂണ്ടിക്കാട്ടി.
വി.എം രാധാകൃഷ്ണന്റെ വീട്ടിലും ഓഫീസിലും നടത്തിയ റെയ്ഡില്‍ 36 ഓളം രഹസ്യ സ്വഭാവുമുള്ള രേഖകള്‍ സി.ബി.ഐക്ക് ലഭിച്ചു. എന്നാല്‍ ഈ കാര്യം പുറത്തുവന്നിട്ടും വിജിലന്‍സ് കാര്യമായ ഒരു നടപടിയും എടുത്തിട്ടില്ലെന്നും കോടതി വിമര്‍ശിച്ചു. ഈ സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബഞ്ചിന് വിട്ടു. കേസില്‍ സി.ബി.ഐ അന്വേഷണം വേണോ എന്ന കാര്യത്തില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബഞ്ചാകും ഇനിതീരുമാനം എടുക്കുക.
