ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണക്കേസില്‍ ഭര്‍ത്താവും എംപിയുമായ ശശി തരൂരിന് കോടതി സ്ഥിരം ജാമ്യം അനുവദിച്ചു. ജാമ്യതുകയായ ഒരു ലക്ഷം രൂപ തരൂര്‍ കെട്ടിവച്ചതിനെ തുടര്‍ന്നാണിത്. ഡെല്‍ഹി പട്യാല ഹൗസ് കോടതിയാണു ജാമ്യം അനുവദിച്ചത്.
അതേസമയം, കേസില്‍ കക്ഷി ചേരാന്‍ ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി അനുമതി തേടി. അപേക്ഷയെ ശശി തരൂരും ഡെല്‍ഹി പോലീസും എതിര്‍ത്തു. തുടര്‍ന്ന് ഇതിന്മേലുള്ള രേഖകള്‍ പരിശോധിക്കുന്നതിനായി കോടതി കേസ് ജുലൈ 26ലേക്ക് മാറ്റിവെക്കുകയായിരുന്നു.
