ന്യൂഡല്‍ഹി: രാമക്ഷേത്രം നിര്‍മ്മിക്കാനെന്ന പേരില്‍ വിശ്വ ഹിന്ദു പരിഷത്തും സംഘപരിവാറും ചേര്‍ന്ന് 1400 കോടി രൂപ തട്ടിയെടുത്തെന്ന് ആരോപിച്ച് ഹിന്ദുമത സംഘടനയായ നിര്‍മോഹി അഖാര.
രാമക്ഷേത്രത്തിന്‍റെ പേരില്‍ സംഭാവനയായി പിരിച്ചെടുത്ത പണം ബിജെപി തെരഞ്ഞെടുപ്പിന് ചെലവിട്ടെന്നും ബാബറി മസ്ജിദ് തര്‍ക്ക വിഷയത്തിലെ കക്ഷികൂടിയായ നിര്‍മോഹി അഖാര ആരോപിച്ചു.
‘രാമക്ഷേത്രം നിര്‍മ്മിച്ചുതരാമെന്ന വാഗ്ദാനം നല്‍കി വിഎച്ച്പി ആളുകളില്‍ നിന്ന് പണം വാങ്ങി. അവര്‍ ആ പണം രാമക്ഷേത്രം പണിയാനല്ല സ്വന്തം കെട്ടിടങ്ങള്‍ പണിയാനാണ് ഉപയോഗിച്ചത്’. നിര്‍മോഹി അഖാര വക്താവ് സീതാറാം നിര്‍മോഹി പറഞ്ഞു.
