നടി അക്രമിക്കപ്പെട്ട കേസ്: കോടതി രേഖകളില്‍ ഇരയുടെ പേര് ‘ഏക്സ്’ എന്നാക്കി

കൊച്ചി: കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട കേസില്‍ ഇരയുടെ പേരിനു പകരം എക്സ് എന്ന് രേഖപ്പെടുത്തിയ നടപടിക്ക് ഹൈക്കോടതി അംഗീകാരം നല്‍കി. കേസില്‍ വനിതാ ജഡ്ജി വേണം എന്ന ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ പേരിനു പകരം എക്സ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഹര്‍ജ്ജിയോടൊപ്പം മുദ്രവച്ച കവറില്‍ നല്‍കിയ ഇരയുടെ പേരും മേല്‍‌വിലാസവും അടക്കമുള്ള വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കനമെന്ന് ഹൈക്കോടതി നിര്‍ദേസം നല്‍കിയിട്ടുണ്ട് ഇരയുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമാ‍യാണ് കോടതിയുടെ നടപടി.

കോടതി രേഖകളിലോ ദൃശ്യ രേഖകളിലോ ആളെ തിരിച്ചറിയാവുന്ന തരത്തിള്ള വിവരങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി നേരത്തെ സര്‍ക്കുലര്‍ പുറത്തിരക്കിയിരുന്നു.ഹര്‍ജിയില്‍ പോലും പേരു വെക്കാതെ നല്‍കുന്നതാണ് ഫലപ്രദം എന്ന് കോടതി വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *