മലപ്പുറം അരീക്കോട് പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് വഴിവിട്ട സഹായങ്ങള്‍ നല്കിയ വനിതാ പൊലീസ് ഓഫീസര്‍ക്ക് സ്ഥലംമാറ്റം. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ രഹസ്യമൊഴി പ്രതികള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വനിതാ പൊലീസ് ഓഫീസറായ അഫ്സത്തിനെ തേഞ്ഞിപ്പലത്തേക്കാണ് തൃശൂര്‍ റേഞ്ച് ഐ.ജി സ്ഥലംമാറ്റിയത്.
സഹോദരന്മാരുടെ മക്കളായ പന്ത്രണ്ടും പതിനാറും വയസുള്ള രണ്ട് പെണ്‍കുട്ടികളാണ് അരീക്കോട് ലൈംഗിക അതിക്രമത്തിന് ഇരയായത്. ഇതില്‍ 12 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ചേച്ചിയുടെ ഭര്‍ത്താവും അയല്‍വാസിയായ ഹാരിസ് എന്നയാളും ചേര്‍ന്നാണ്. ഇരുവരും ഒളിവിലാണ്.
