പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി പുരോഗമിക്കുന്നു. തിരുവല്ല മേഖലയില്‍ 56 ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ഇവിടങ്ങളില്‍ ഹെലികോപ്റ്റര്‍ മുഖാന്തരം ഭക്ഷണസാധനങ്ങള്‍ എത്തിച്ചു നല്‍കുന്നുണ്ട്.
പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്യുന്നതിനും വ്യോമനിരീക്ഷണം നടത്തുന്നതിനും ഒഎന്‍ജിസിയുടെ ഒരു ഹെലികോപ്ടര്‍ കൂടി ഇന്നു വെകിട്ട് എത്തിച്ചേരും. എന്‍ഡിആര്‍എഫിന്റെ രണ്ടും കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് ബോട്ടുകളും റാന്നിമേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.
ജില്ലയില്‍ 516 ക്യാമ്ബുകളിലായി 75536 പേര് കഴിയുന്നുണ്ട്. 22 ഡോക്ടര്‍മാരും 30 നഴ്സുമാരും അടങ്ങുന്ന മെഡിക്കല്‍ സംഘം സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്. അതോടൊപ്പം 20 മൊബൈല്‍ മെഡിക്കല്‍ ടീം തയ്യാറായിട്ടുണ്ട്.
ക്യാമ്ബുകളിലേക്കുള്ള ഭക്ഷണസാധനങ്ങളുമായി 39 ട്രക്കുകള്‍ ജില്ലയിലെ ഹബ്ബിലെത്തിയിട്ടുണ്ട്.ഇവ വേര്‍തിരിച്ച് അതത് ക്യാമ്ബിലേക്ക് എത്തിച്ചു നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
