തിരുവനന്തപുരം: കേരളത്തില്‍ വലിയ ദുരന്തമുണ്ടായപ്പോള്‍ വിദേശയാത്ര നടത്തിയ മന്ത്രി കെ.രാജുവിനെതിരായ നടപടി സി.പി.ഐ പരസ്യ ശാസനയിലൊതുക്കി. ദുരന്തമുണ്ടായപ്പോള്‍ യാത്ര നടത്തിയത് അനുചിതമാണ്. മതിയായ അനുമതി വാങ്ങിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ യാത്ര.
എന്നാല്‍ സാഹചര്യം മനസിലാക്കി അദ്ദേഹം പ്രവര്‍ത്തിക്കണമായിരുന്നുവെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഇന്ന് ചേര്‍ന്ന സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാദ്ധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
