ജോര്‍ജിന്റെ പരാമര്‍ശം പാടില്ലാത്തത്: കെ.മുരളീധരന്‍

തിരുവനന്തപുരം: കന്യാസ്ത്രീയെ അധിക്ഷേപിച്ച്‌ പി.സി.ജോര്‍ജ് എം.എല്‍.എ നടത്തിയ പരാമര്‍ശം ജനപ്രതിനിധിയില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് കെ.മുരളീധരന്‍ എം.എല്‍.എ പറഞ്ഞു. മറ്റുള്ളവരെ കുറ്രം പറയലല്ല ജനപ്രതിനിധികളുടെ ജോലി. ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയാന്‍ എം.എല്‍.എമാര്‍ക്ക് അവകാശവുമില്ല. ആരെയും പരിശുദ്ധരാക്കാനും നില്‍ക്കേണ്ടതില്ല. പരാതിയുണ്ടെങ്കില്‍ നിയമവ്യവസ്ഥയെ സമീപിക്കുകയാണ് വേണ്ടതെന്നും മുരളി പറഞ്ഞു.

ദേശീയ വനിതാ കമ്മിഷന്‍ ബി.ജെ.പി അനുകൂല നിലപാടാണ് എടുക്കുന്നത്. സംഭവത്തില്‍ പ്രതിസ്ഥാനത്ത് ഭരണകക്ഷിക്ക് വേണ്ടപ്പെട്ടവരായതിനാല്‍ സംസ്ഥാന വനിതാ കമ്മീഷനും നടപടി എടുക്കാന്‍ കഴിയുന്നില്ല. കന്യാസ്ത്രീകളുടെ സമരത്തില്‍ സഭ തീരുമാനം എടുക്കണം. ഷാഹിദാ കമാലിന് നേരെ ഉണ്ടായ കൈയേറ്റത്തെ ന്യായീകരിക്കുന്നില്ല. എന്നാല്‍ യു.ഡി.എഫും എല്‍.ഡി.എഫും ഹര്‍ത്താല്‍ നടത്തിയ ദിവസം കാറില്‍ യാത്ര ചെയ്യേണ്ട കാര്യം അവര്‍ക്കില്ലായിരുന്നു. വൈകിട്ട് ആറു മണിക്ക് ശേഷമാകാമായിരുന്നു യാത്ര.

ചെന്നു കയറിയ പാര്‍ട്ടിയിലെങ്കിലും അവര്‍ മാന്യത കാട്ടണമായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *