കോഴിക്കോട് : പ്രളയം നേരിട്ട കേരളം ഇനി അഭിമുഖികരിക്കാന്‍ പോകുന്നത് കൊടും വരള്‍ച്ചയായിരിക്കും എന്ന് സംസ്ഥാന സര്‍ക്കാര്‍ .അതുകൊണ്ട് തന്നെ വരള്‍ച്ചയെ മുന്‍കൂട്ടി കണ്ടിട്ടുണ്ടെന്നും അണകെട്ട് തുറന്നതല്ല പ്രളയത്തിന് ആക്കം കൂട്ടിയതെ എന്നും ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി .തോമസ് പറഞ്ഞു . കേരളത്തില്‍ ഉണ്ടായ പ്രളയം അണകെട്ട് തുറന്നു വിട്ടതാണ് എന്നാണ് നാട്ടില്‍ പൊതുവേ ഉള്ള സംസാരം .എന്നാല്‍ ഇത്തരം സംസാരം പ്രളയാനന്തര ശേഷമുള്ള ചര്‍ച്ചക്ക് ഈ വിഷയത്തില്‍ ഒതുങ്ങിപ്പോകരുത് എന്നും അദ്ദേഹം പറഞ്ഞു .പുഴകളുടെയും കിണറുകളിലെയും വെള്ളം താഴ്ന്നു പോകുകയാണ് . അതുകൊണ്ട് തന്നെ ഇത്തരം രംഗങ്ങള്‍ കൊടും വരള്‍ച്ചയെ സൂചിപ്പിക്കുകയും ചെയ്യുന്നു എന്നും മന്ത്രി പറഞ്ഞു .
