ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു നി​ര്‍​ബ​ന്ധി​ത പി​രി​വ് വേ​ണ്ട; നി​ര്‍​ദേ​ശ​വു​മാ​യി ചീ​ഫ് സെ​ക്ര​ട്ട​റി

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍ ത​ക​ര്‍​ന്ന സം​സ്ഥാ​ന​ത്തി​ന്‍റെ പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു നി​ര്‍​ബ​ന്ധി​ത പി​രി​വ് പാ​ടി​ല്ലെ​ന്ന നി​ര്‍​ദേ​ശ​വു​മാ​യി ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ്. നി​ര്‍​ബ​ന്ധി​ത പി​രി​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ പ്ര​തി​ക​ര​ണം.

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു പ​ണം സ്വ​രൂ​പി​ക്കു​ന്ന​തി​നു​ള്ള യ​ജ്ഞ​ത്തി​ല്‍ നി​ര്‍​ബ​ന്ധി​ത വി​ഭ​വ സ​മാ​ഹ​ര​ണം പാ​ടി​ല്ല. സ്വ​മേ​ധ​യാ ന​ല്‍​കു​ന്ന പ​ണ​മാ​ണ് ദു​രി​ത​ശ്വാ​സ നി​ധി​യി​ലേ​ക്കു സ്വ​രൂ​പി​ക്കേ​ണ്ട​ത്. വ​കു​പ്പു മേ​ധാ​വി​ക​ളും ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രും നി​ര്‍​ദേ​ശം ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ ഒ​രു​മാ​സ​ത്തെ ശ​ന്പ​ളം ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു ന​ല്‍​ക​ണ​മെ​ന്ന ഉ​ത്ത​ര​വ് ഗു​ണ്ടാ​പ്പി​രി​വാ​ണെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ എം.​എം.​ഹ​സ​ന്‍ ആ​രോ​പി​ച്ചി​രു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ നി​ര്‍​ബ​ന്ധി​ത​മാ​യി പി​രി​വ് ന​ട​ത്തു​ന്ന​തു ശ​രി​യ​ല്ലെ​ന്നും പി​രി​വു ന​ല്‍​കാ​ന്‍ ത​യാ​റ​ല്ലാ​ത്ത​വ​ര്‍ അ​ത് എ​ഴു​തി ന​ല്‍​ക​ണ​മെ​ന്നു​ള്ള സ​ര്‍​ക്ക​ര്‍ ഉ​ത്ത​ര​വു പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും ഹ​സ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *