കൊച്ചി> ദുരിതാശ്വാസ നിധിയിലേക്ക് നിര്‍ബന്ധമായി ശമ്ബളം പിടിക്കുമെന്ന ഉത്തരവ് റദ്ദാക്കുന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു
മുഖ്യമന്ത്രിയുടെ വാക്കുകള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന് ഹൈക്കോടതി പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാന് മുഖ്യമന്ത്രി അഭ്യര്ത്ഥിക്കുകയണ് ചെയ്തത്. പക്ഷെ ബോര്‍ഡ് ചെയ്യുന്നത് പിടിച്ചുപറിയാണ്. കോടതി വ്യക്തമാക്കി.
മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്നും നിശ്ചിത തുക നല്‍കാനുള്ള ഉത്തരവ് നേരത്തെകോടതി തടഞ്ഞിരുന്നു.ശമ്ബളം നിര്‍ബന്ധമായി പിരിക്കുന്നതിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ നല്കിയ ഹര്‍ജിയിലാണ് വിധി.
