പു​നഃ​പ​രി​ശോ​ധ​ന ഹ​ര്‍​ജി: ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ പ്ര​സ്താ​വ​ന​യി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്ക് അ​തൃ​പ്തി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ സ്ത്രീ​പ്ര​വേ​ശ​ന​ത്തി​നെ​തി​രെ പു​നഃ​പ​രി​ശോ​ധ​ന ഹ​ര്‍​ജി ന​ല്‍​കു​മെ​ന്ന തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റി​ന്‍റെ പ്ര​സ്താ​വ​ന​യി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്ക് അ​തൃ​പ്തി. ത​ന്നോ​ട് ച​ര്‍​ച്ച ചെ​യ്യാ​ത്ത കാ​ര്യ​ങ്ങ​ളാ​ണ് കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പ​ത്മ​കു​മാ​ര്‍ പ​റ​ഞ്ഞ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ര്‍​ച്ച ചെ​യ്യാ​ത്ത കാ​ര്യ​ങ്ങ​ള്‍ പു​റ​ത്തു​പ​റ​യു​ന്പോ​ള്‍ വാ​ക്കു​ക​ള്‍​ക്ക് നി​യ​ന്ത്ര​ണം വേ​ണം. കൂ​ടി​യാ​ലോ​ച​ന ഇ​ല്ലാ​തെ​യാ​ണ് പു​നഃ​പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞ​തെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. ശ​ബ​രി​മ​ല മു​ന്നൊ​രു​ക്ക​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള യോ​ഗ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി പ്ര​സി​ഡ​ന്‍റി​നെ​തി​രെ അ​തൃ​പ്തി വ്യ​ക്ത​മാ​ക്കി​യ​ത്. ഞാ​യ​റാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് പ​ത്മ​കു​മാ​ര്‍ മു​ഖ്യ​മ​ന്ത്രി​യ​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ മാ​ധ്യ​മ​ങ്ങ​ളേ കാ​ണ​വേ ആ​ചാ​രം അ​റി​യാ​വു​ന്ന സ്ത്രീ​ക​ള്‍ ശ​ബ​രി​മ​ല​യി​ല്‍ പോ​കി​ല്ല, ത​ന്‍റെ വീ​ട്ടി​ലെ സ്ത്രീ​ക​ളാ​രും ശ​ബ​രി​മ​ല​യി​ല്‍ പോ​കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും പു​നഃ​പ​രി​ശോ​ധ​ന ഹ​ര്‍​ജി ന​ല്‍​കു​ന്ന​തി​നു​ള്ള സാ​ധ്യ​ത തേ​ടു​മെ​ന്നും പ​ത്മ​കു​മാ​ര്‍ പ​റ​ഞ്ഞ​ത്.

അ​തേ​സ​മ​യം ഇ​ന്ന് മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച ഉ​ന്ന​ത​സ​മി​തി യോ​ഗ​ത്തി​ലും പ​ത്മ​കു​മാ​ര്‍ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളെ തു​ട​ര്‍​ന്നാ​ണ് പ​ത്മ​കു​മാ​ര്‍ യോ​ഗ​ത്തി​ല്‍​നി​ന്നും വി​ട്ടു​നി​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *