മസാജിനായി ഹോട്ടല്‍ മുറിയിലെത്തിയ വ്യവസായിയെ കത്തിമുനയില്‍ ഭീഷണിപ്പെടുത്തി കൊള്ളയടിച്ച കേസില്‍ യുവതിക്ക് 6 മാസം തടവ്

ദുബൈ: ( 02.10.2018) മസാജിനായി ഹോട്ടല്‍ മുറിയിലെത്തിയ വ്യവസായിയെ കത്തിമുനയില്‍ ഭീഷണിപ്പെടുത്തി കൊള്ളയടിച്ച കേസില്‍ യുവതിക്ക് ആറു മാസം തടവ്. മസാജിനായി ഹോട്ടല്‍ മുറിയില്‍ എത്തിയ റഷ്യന്‍ വ്യവസായിയെ കത്തിമുനയില്‍ ഭീഷണിപ്പെടുത്തി 100,000 ദിര്‍ഹം കൊള്ളയടിച്ച കേസിലാണ് കോടതി യുവതിയെ ശിക്ഷിച്ചത്.

ദുബൈ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. തൊഴില്‍ രഹിതരായ 32, 33 വയസുകാരികളായ രണ്ട് നൈജീരിയന്‍ യുവതികളാണ് കൃത്യം നടത്തിയത്. എന്നാല്‍, 32 കാരിക്കെതിരെ തെളിവുകള്‍ ഇല്ലാത്തതിനാല്‍ പ്രസീഡിങ്ങ് ജഡ്ജ് ഷൈഖ ഹമ്മദ് ഇവരെ കുറ്റവിമുക്തയാക്കി.

33 വയസുകാരിക്കെതിരെ കത്തിമുനയില്‍ നിര്‍ത്തി മോഷണം, മറ്റൊരാളുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തല്‍, കൊല്ലുമെന്ന ഭീഷണി, അന്വേഷണത്തിനിടെ പോലീസിന് തെറ്റായ വിവരങ്ങള്‍ നല്‍കുക തുടങ്ങിയ കുറ്റങ്ങളും ചുമത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം യുവതിയെ നാടുകടത്തും. .

എന്നാല്‍, രണ്ടു യുവതികളും കുറ്റം ചെയ്തിട്ടുണ്ടെന്ന് പ്രോസിക്യൂട്ടേഴ്‌സ് നല്‍കിയ കുറ്റപത്രത്തില്‍ ആരോപിക്കുന്നു. എന്നാല്‍ കുറ്റക്കാരായ സ്ത്രീകള്‍ രണ്ടു പേരും കോടതിയില്‍ കുറ്റം നിഷേധിച്ചു. വിധിക്കെതിരെ പ്രതിക്ക് അപ്പീല്‍ കോടതിയെ സമീപിക്കാം. .

ഡേറ്റിങ് ആപ്പ് വഴിയും വാട്‌സാപ്പ് വഴിയും മസാജ് സെന്റര്‍ തിരഞ്ഞ വ്യവസായി വാട്‌സാപ്പ് വഴി ലഭിച്ച നമ്ബറിന്റെ അടിസ്ഥാനത്തിലാണ് അല്‍ ബര്‍ഷയിലെ ഹോട്ടലില്‍ എത്തിയത്. തുടര്‍ന്ന് ഫോണ്‍ നമ്ബറില്‍ ബന്ധപ്പെടുകയും ഹോട്ടലിലെ മൂന്നാം നിലയിലെ മുറിയില്‍ എത്താന്‍ സ്ത്രീകളില്‍ ഒരാള്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. .

തുടര്‍ന്ന് മുറിയുടെ പുറത്തെത്തിയ ഇയാള്‍ വാതിലില്‍ മുട്ടിയപ്പോള്‍ ഒരു സ്ത്രീ വാതില്‍ തുറക്കുകയും അകത്തേക്ക് സ്വീകരിക്കുകയും ചെയ്തു. ഇതിനിടെ വാതിലിന് പിറകില്‍ നിന്ന് മറ്റൊരു സ്ത്രീ ചാടി വീഴുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്തുവെന്നാണ് കോടതി രേഖകള്‍ പറയുന്നത്. .

താഴെ വീണ വ്യവസായിയുടെ കഴുത്തില്‍ സ്ത്രീകളില്‍ ഒരാള്‍ കത്തി വയ്ക്കുകയും കയ്യിലുള്ള ബാഗ് നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് റഷ്യന്‍ വ്യവസായിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ സ്ത്രീകള്‍, ബാഗിലുണ്ടായിരുന്ന 100,000 ദിര്‍ഹം പണം കൊള്ളയടിച്ചു. കുറച്ചു സമയം പൂട്ടിയിട്ട ശേഷം പിന്നീട് ഇയാളെ വിട്ടയച്ചു. തുടര്‍ന്ന് വ്യവസായി പോലീസ് സ്‌റ്റേഷനില്‍ ചെന്ന് സംഭവങ്ങള്‍ വിശദീകരിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പരാതി നല്‍കുകയുമായിരുന്നു. .

പ്രതികള്‍ കുറ്റം നടത്തിയിട്ടുണ്ടെന്നും കൃത്യമായ തെളിവുകള്‍ ഉണ്ടെന്നുമായിരുന്നു പോലീസിന്റെ വാദം. സംഭവത്തിന് ഇരയായ റഷ്യന്‍ വ്യവസായിയുടെ മൊഴി പോലീസ് കോടതിയില്‍ ആവര്‍ത്തിച്ചു. 32കാരിയായ യുവതിയാണ് ഹോട്ടല്‍ മുറി വാടകയ്‌ക്കെടുത്തത്. രണ്ടാമത്തെ സ്ത്രീ ഷെയ്ഖ് സയീദ് റോഡിലെ മറ്റൊരു ഹോട്ടലില്‍ ആണ് താമസം. .

33കാരിയായ സ്ത്രീയെ കുറച്ചു ദിവസം കഴിഞ്ഞാണ് അറസ്റ്റ് ചെയ്തത്. മറ്റൊരാളുടെ നൈജീരിയന്‍ പാസ്‌പോര്‍ട്ട് ആണ് ഇവര്‍ നല്‍കിയിരുന്നതെന്നും പോലീസ് അറിയിച്ചു. പ്രതികള്‍ക്കായി കോടതി അഭിഭാഷകനെ നിയമിച്ചിരുന്നു. .

Leave a Reply

Your email address will not be published. Required fields are marked *