തിരുവനന്തപുരം: പ്രളയത്തില്‍ ലോകബാങ്ക് കണക്കുപ്രകാരം 25,050 കോടി രൂപയുടെ നഷ്ടമാണുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭവനമേഖലയില്‍ ഉണ്ടായ നഷ്ടം 2534 കോടി രൂപയാണ്. ഗതാഗതമേഖലയില്‍ 8554 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. വ്യവസായകച്ചവട മേഖലിയുണ്ടായ നഷ്ടത്തിന്റെ കണക്ക് വന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വലിയൊരു വിഭാഗം ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കണം. ഇതിന് 400 കോടി രൂപ ചെലവ് വരും. കേന്ദ്രസഹായവും വായ്പകളും കൊണ്ട് നഷ്ടം പൂര്‍ണമായും നികത്താനാവില്ല. പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് നിവേദനം നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
