മണ്ഡലകാലത്ത് മലചവിട്ടാന്‍ വ്രതമെടുത്ത് വനിതകള്‍

കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വാ​ദ​ങ്ങ​ളും പ്ര​ശ്‌​ന​ങ്ങ​ളും ഏ​റെ ച​ര്‍​ച്ചാ​യി മാ​റു​മ്ബോ​ഴും മാ​ല​യി​ട്ട് വ്ര​ത​മ​നു​ഷ്ഠി​ച്ച്‌ മ​ല​ച​വി​ട്ടാ​നൊ​രു​ങ്ങി യു​വ​തി​ക​ള്‍. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 60 ഓ​ളം പേ​രാ​ണ് വ്ര​ത​മ​നു​ഷ്ഠി​ക്കു​ന്ന​ത്. സു​പ്രീം​കോ​ട​തി വി​ധി അ​നു​കൂ​ല​മാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്‍ വിധിക്ക് മു​മ്ബേ ത​ന്നെ ഇ​വ​ര്‍ വ്ര​തം ആ​രം​ഭ​ച്ചി​രു​ന്നു.

മ​ണ്ഡ​ല​മാ​സ​ത്തി​ലെ ഏ​തെ​ങ്കി​ലും ഒ​രു ദി​വ​സം ശബരിമലയില്‍ പോകാനാണ് ഇ​വ​ര്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ദി​വ​സം ഏ​താ​ണെ​ന്ന​ത് ഉ​റ​പ്പാ​ക്കി​യി​ട്ടി​ല്ലെ​ന്ന് സം​ഘ​ത്തി​ലു​ള്‍​പ്പെ​ട്ട അ​ധ്യാ​പി​ക പ​റ​ഞ്ഞു. അ​തേ​സ​മ​യം മാ​ല​യി​ട്ട് വ്ര​ത​മ​നു​ഷ്ഠി​ക്കു​ന്ന മൂ​ന്നു​പേ​രു​ടെ വി​വ​ര​ങ്ങ​ള്‍ സ​ഹി​തം സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​ടെ പേ​ര്, പ​ശ്ചാ​ത്ത​ലം, പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ സം​ബ​ന്ധി​ച്ചു​ള്ള വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ളാ​ണ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​രാ​മ​ര്‍​ശി​ച്ച​ത്. മ​റ്റു​ള്ള​വ​രെ കു​റി​ച്ച്‌ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

യുവതികള്‍ മലചവിട്ടാന്‍ യാത്ര പുറപ്പെട്ടാല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു​ള്ള സാ​ധ്യ​ത​യും പോ​ലീ​സ് കാ​ണു​ന്നു​ണ്ട്. വ്ര​ത​മ​നു​ഷ്ഠി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി പി​ന്തി​രി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും തുടങ്ങാന്‍ ചില കേന്ദ്രങ്ങളില്‍ നിന്നും നീക്കമുണ്ട്.

മണ്ഡലകാലത്ത് മലകയറാന്‍ യുവതികള്‍ വ്രതമെടുക്കുന്നുവെന്ന് വ്യക്തമായതോടെ തു​ലാ​മാ​സ പൂ​ജ​യ്ക്കാ​യി ന​ട​തു​റ​ന്ന​പ്പോ​ഴു​ണ്ടാ​യ പ്രതിഷേധങ്ങളും വിവാദങ്ങളും ഇനിയുമുണ്ടാകുമെന്ന് ഉറപ്പായി. സുപ്രീംകോടതി വിധി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇരുമുടി കെട്ടുമായി എത്തുന്ന യുവതികള്‍ക്ക് സുരക്ഷയൊരുക്കാന്‍ സര്‍ക്കാരും പോലീസും നിര്‍ബന്ധിതരാകേണ്ടി വരികയും ചെയ്യും. സംഘര്‍ഷങ്ങള്‍ ഇല്ലാതെ മണ്ഡലകാലം കൊണ്ടുപോകാന്‍ എങ്ങനെ സാധിക്കുമെന്ന് പോലീസ് സേനയില്‍ ആലോചന തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *