ന​ട​വ​ര​വി​ലെ ന​യാ​പൈ​സ സ​ര്‍​ക്കാ​ര്‍ എ​ടു​ക്കു​ന്നി​ല്ല; ക​ണ​ക്കു​ക​ള്‍ നി​ര​ത്തി ധ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യു​ടെ വ​രു​മാ​ന​മ​ത്ര​യും സ​ര്‍​ക്കാ​രാ​വ​ശ്യ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്ന​തു ഹീ​ന​മാ​യ പ്ര​ചാ​ര​ണ​മാ​ണെ​ന്നു ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. ന​ട​വ​ര​വി​ല്‍​നി​ന്നു ന​യാ​പൈ​സ​പോ​ലും സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ചെ​ല​വാ​ക്കു​ന്നി​ല്ലെ​ന്നും ശ​ബ​രി​മ​ല​യി​ലെ തീ​ര്‍​ഥാ​ട​ന​സൗ​ക​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ഖ​ജ​നാ​വി​ല്‍​നി​ന്ന് പ​ണം മു​ട​ക്കു​ന്നു​ണ്ടെ​ന്നും ക​ണ​ക്കു​ക​ള്‍ നി​ര​ത്തി ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​യി​രു​ന്നു ധ​ന​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

തോ​മ​സ് ഐ​സ​ക്കി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ര്‍​ണ​രൂ​പം… ശ​ബ​രി​മ​ല​യു​ടെ വ​രു​മാ​ന​മ​ത്ര​യും സ​ര്‍​ക്കാ​രാ​വ​ശ്യ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്ന ഹീ​ന​മാ​യ പ്ര​ച​ര​ണം കൊ​ണ്ടു​പി​ടി​ച്ചു ന​ട​ക്കു​ക​യാ​ണ്. ഈ​യി​ടെ ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്നു വ​ന്ന വാ​ഹ​ന​ത്തി​ല്‍ ക​യ​റി ഏ​തോ സം​ഘ​പ​രി​വാ​റു​കാ​ര​ന്‍ പ​ച്ച​നു​ണ പ​റ​യു​ന്ന ഒ​രു വീ​ഡി​യോ​യും ക​ണ്ടു. ന​ട​വ​ര​വി​ല്‍​നി​ന്ന് ഒ​രു ന​യാ​പൈ​സ​പോ​ലും സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ചെ​ല​വാ​ക്കു​ന്നി​ല്ല. എ​ന്നു മാ​ത്ര​മ​ല്ല, ശ​ബ​രി​മ​ല​യി​ലെ തീ​ര്‍​ഥാ​ട​ന​സൗ​ക​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ഖ​ജ​നാ​വി​ല്‍ പ​ണം മു​ട​ക്കു​ന്നു​മു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ളൊ​ക്കെ വി​ശ്വാ​സി​ക​ളി​ല്‍​നി​ന്ന് മ​റ​ച്ചു പി​ടി​ക്കാ​മെ​ന്നാ​ണ് ചി​ല​രു​ടെ വ്യാ​മോ​ഹം. വി​ശ്വാ​സി​ക​ളെ​ന്നാ​ല്‍ ഇ​ക്കൂ​ട്ട​രു​ടെ പ്ര​ച​ര​ണം മാ​ത്രം വി​ശ്വ​സി​ക്കു​ന്ന ചി​ന്താ​ശേ​ഷി​യി​ല്ലാ​ത്ത ആ​ളു​ക​ളാ​ണെ​ന്നാ​ണ​ല്ലോ ധാ​ര​ണ.

ഇ​പ്പോ​ള്‍ ശ​ബ​രി​മ​ല മാ​സ്റ്റ​ര്‍​പ്ലാ​നി​ല്‍ 142 കോ​ടി​യു​ടെ പ്രോ​ജ​ക്ടു​ക​ള്‍​ക്കു പ​ണം അ​നു​വ​ദി​ക്കാ​ന്‍ കി​ഫ്ബി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. പ​ന്പ​യി​ല്‍ 10 എം​എ​ല്‍​ഡി സ്വീ​വേ​ജ് ട്രീ​റ്റ്മെ​ന്‍റ്പ്ലാ​ന്‍റ്, നി​ല​യ്ക്ക​ലി​ലും റാ​ന്നി​യി​ലും വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്കു ചെ​യ്യാ​നു​ള്ള ഭൗ​തി​ക സൗ​ക​ര്യ​ങ്ങ​ള്‍, എ​രു​മേ​ലി​യി​ലും പ​ന്പ​യി​ലും കീ​ഴി​ല്ല​ത്തും ഇ​ട​ത്താ​വ​ളം തു​ട​ങ്ങി​യ​വാ​ണ് ഈ ​ഘ​ട്ട​ത്തി​ല്‍ പ​ണി പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ എ​സ്പി​വി​യാ​യി ശ​ബ​രി​മ​ല മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ട്ര​സ്റ്റ് ഫ​ണ്ട് എ​ന്ന ട്ര​സ്റ്റും രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

സ​മ​യ​ബ​ന്ധി​ത​മാ​യി പ​ണി പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് എ​സ്പി​വി ഉ​റ​പ്പു​വ​രു​ത്തും. ര​ണ്ടു​വ​ര്‍​ഷ​ത്തി​ന​കം പ​ന്പ​യി​ല്‍ സ്വീ​വേ​ജ് ട്രീ​റ്റു​മെ​ന്‍റ് പ്ലാ​ന്‍റു​ക​ളു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കും. അ​ടു​ത്ത അ​ന്പ​തു വ​ര്‍​ഷ​ത്തെ ശ​ബ​രി​മ​ല​യു​ടെ വി​ക​സ​നം മു​ന്നി​ല്‍​ക്ക​ണ്ടാ​ണ് മാ​സ്റ്റ​ര്‍ പ്ലാ​നി​നു രൂ​പം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ഇ​തി​നു​പു​റ​മെ ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കു ക​ഴി​ഞ്ഞ വ​ര്‍​ഷം വ​ക​യി​രു​ത്തി​യ 140 കോ​ടി ഇ​ക്കൊ​ല്ലം 200 കോ​ടി​യാ​യി വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്. മ​റ്റു നി​ര്‍​മാ​ണ​ത്തി​നും അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കു​മാ​യി 91.76 കോ​ടി​യും കു​ടി​വെ​ള്ള​ത്തി​ന് 1.22 കോ​ടി​യും ഈ ​സാ​ന്പ​ത്തി​ക​വ​ര്‍​ഷ​മു​ണ്ട്. ശ​ബ​രി​മ​ല​യി​ല്‍ പോ​ലീ​സ് ഡ്യൂ​ട്ടി​യ്ക്ക് 8.5 കോ​ടി​യാ​ണ് നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്. ഭ​ക്ത​ര്‍​ക്കു വേ​ണ്ട സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​ന്‍ ശ​ബ​രി​മ​ല​യ്ക്കു സ​മീ​പ​മു​ള്ള പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് 3.2 കോ​ടി​യാ​ണ് ഈ ​വ​ര്‍​ഷം വ​ക​യി​രു​ത്ത​ല്‍.

2016-17-ലെ ​ബ​ജ​റ്റി​ലാ​ണ് ശ​ബ​രി​മ​ല​യ്ക്കാ​യി ഈ ​മാ​സ്റ്റ​ര്‍ പ്ലാ​ന്‍ വി​ഭാ​വ​നം ചെ​യ്ത​ത്. ശ​ബ​രി​മ​ല​യു​ടെ പാ​രി​സ്ഥി​തി​ക പ്ര​ത്യേ​ക​ത​ക​ള്‍ നി​ല​നി​ര്‍​ത്തി ഭ​ക്ത​ര്‍​ക്ക് കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കും. വാ​ഹ​ന, ഗ​താ​ഗ​ത മാ​നേ​ജ്മെ​ന്‍റ്, ജ​ല​ശു​ദ്ധീ​ക​ര​ണം, ബേ​സ് ക്യാ​ന്പു​ക​ളു​ടെ വി​ക​സ​നം, ആ​രോ​ഗ്യ​സം​വി​ധാ​ന​ങ്ങ​ളും ആ​ശു​പ​ത്രി സൗ​ക​ര്യ​വു​മൊ​രു​ക്ക​ല്‍, വാ​ര്‍​ത്താ​വി​നി​മ​യ സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്ത​ല്‍ എ​ന്നി​വ​യാ​ണ് മാ​സ്റ്റ​ര്‍ പ്ലാ​നി​ന്‍റെ ല​ക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *