തൃശൂര്‍: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടിനെതിരേ വിമര്‍ശനവുമായി വി.ഡി സതീശന് എംഎല്‍എ. ആള്‍ക്കൂട്ടത്തിന്റെ പിന്നാലെ പോകുന്നത് കോണ്‍ഗ്രസിന്റെ പാരന്പര്യമല്ലെന്നും ശബരിമലയിലെ സുപ്രീംകോടതി വിധിയില്‍ കോണ്‍ഗ്രസ് ഉറച്ച നിലപാടെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മതേതര പുരോഗമന ദേശീയ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ആ ബോധ്യം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഉണ്ടാകണം. ആള്‍ക്കൂട്ടത്തിന്റെ പിന്നാലെ പോകുന്നതു കോണ്‍ഗ്രസിന്റെ പാരന്പര്യമല്ല. പുരോഗമനവാദമുയര്ത്തുന്ന സിപിഎം നിലപാട് കാപട്യമാണ്. സംഘപരിവാറിനു സൗകര്യമൊരുക്കുകയാണ് സിപിഎം ചെയ്യുന്നത്- സതീശന് പറഞ്ഞു.
മതവും ജാതിയും പറഞ്ഞു നേട്ടം കൊയ്യാന്‍ ശ്രമിക്കുന്ന സംഘപരിവാറിനെ സിപിഎം സഹായിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
